വാഷിംഗ്ടണ്‍: ജിടി 3, ആര്‍.എ, ക്യൂസെഡ് എന്നീ മൂന്ന് ഛിന്നഗ്രഹങ്ങള്‍ ഭൂമിയിലേക്ക് വരുന്നതായി നാസ ശാസ്ത്രജ്ഞന്മാര്‍ കഴിഞ്ഞ ദിവസങ്ങള്‍...
വാഷിംഗ്ടണ്‍: ജിടി 3, ആര്‍.എ, ക്യൂസെഡ് എന്നീ മൂന്ന് ഛിന്നഗ്രഹങ്ങള്‍ ഭൂമിയിലേക്ക് വരുന്നതായി നാസ ശാസ്ത്രജ്ഞന്മാര്‍ കഴിഞ്ഞ ദിവസങ്ങള്‍ കണ്ടെത്തിയിരുന്നു.
നാസയിലെ ശാസ്ത്രജ്ഞര്‍ ഛിന്നഗ്രഹങ്ങള്‍ ഭീഷണിയില്ലെന്ന വാദത്തിലായിരുന്നു ഇതുവരെ.
എന്നാല്‍, ഇപ്പോള്‍ ഈ വാദം തിരുത്തിയിരിക്കുകയാണാ നാസയിലെ ശാസ്ത്രജ്ഞര്‍.
1247 അടി നീളമുള്ള ജിടി 3 എന്ന ഛിന്നഗ്രഹം മണിക്കൂറില്‍ 30500 മൈല്‍ വേഗതയില്‍ സെപ്റ്റംബര്‍ 06 ന് രാത്രി 12.21 ന് ഭൂമിയെ തൊട്ടുതൊട്ടില്ലായെന്ന നിലയില്‍ കടന്നു പോയി.
എന്നാല്‍, 164 അടിയുള്ള ആര്‍.എ എന്ന ഛിന്നഗ്രഹം മണിക്കൂറില്‍ 12700 മൈല്‍ വേഗതയില്‍ സെപ്റ്റംബര്‍ 07 ന് ഇത് ഭൂമിയെ കടന്നുപോയിരുന്നു.
എന്നാല്‍, ഈ ഛിന്നഗ്രഹങ്ങള്‍ക്ക് മുന്നേ കരീബിയന്‍ മേഖലയില്‍ പതിച്ച ഛിന്നഗ്രഹത്തെക്കുറിച്ച് ഇതുവരെ യാതൊരു വിവരം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ഇത് ആശങ്കപ്പെടുത്തുന്നതായും നാസയുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം, 118 അടി നീളമുള്ള മണിക്കൂറില്‍ 9700 മൈല്‍ വേഗതയില്‍ വന്നുക്കൊണ്ടിരിക്കുന്ന ക്യൂസെഡ് എന്ന മൂന്നാം ഛിന്നഗ്രഹം ബ്രിട്ടീഷ് സമയം പുലര്‍ച്ചെ 4.12 ന് ഭൂമിയുടെ ഭ്രമണപഥത്തിലെത്തും.
ഛിന്നഗ്രഹത്തിന്റെ അച്ചുതണ്ട് വീതിയേറിയതിനാല്‍ ഇത് സൂര്യനും ഭൂമിക്കും ചുറ്റും ഭ്രമണം ചെയ്യുമെന്നും ഭൂമിയുടെ ഭ്രമണപഥത്തില്‍ അപകടകരമായ രീതിയില്‍ അടുത്ത് വരാനുള്ള സാദ്ധ്യത കുറവാണെന്നും നാസ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ ഛിന്നഗ്രഹങ്ങളുടെ ദിശമാറ്റാന്‍ നാസയുടെ സാങ്കേതികവിദ്യയുടെ മികവ് ശക്തമല്ല.
ഇ.എസ്.എയുമായി ചേര്‍ന്ന് നാസ നടത്തുന്ന മിഷനടക്കമുള്ള ശ്രമഫലം വിജയിച്ചില്ലെങ്കില്‍ ചിലപ്പോള്‍ സംഭവബഹുലമായ സംഭവങ്ങള്‍ നടക്കാന്‍ സാദ്ധ്യതയുണ്ടെന്ന് നാസയിലെ സീനിയര്‍ റിസര്‍ച്ചറായ ഗ്രെഗ് ലിയനാര്‍ഡ് പറയുന്നു.
കൂട്ടിയിടി ഉണ്ടായാല്‍ അത് ഭൂമിയിലെ ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയെ അടക്കം തകര്‍ക്കുമെന്നും മനുഷ്യവംശം തന്നെ ഇല്ലാതാകാന്‍ ചിലപ്പോള്‍ കാരണമായേക്കാമെന്നും ലിയനാര്‍ഡ് വ്യക്തമാക്കുന്നു.
നേരത്തെ ചൊവ്വയില്‍ വെള്ളമുണ്ടായിരുന്നെന്നും 633 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരമൊരു ഛിന്നഗ്രഹം ചൊവ്വയില്‍ പതിച്ചതിനെത്തുടര്‍ന്ന് ഐസ് പാളികള്‍ തകര്‍ന്ന് വെള്ളം ചാലുകളിലൂടെ പുറത്തേയ്ക്ക് ഒഴുകാന്‍ തുടങ്ങിയെന്നും കാലക്രമേണ ഈ വിധമായെന്നുമാണ് കണ്ടെത്തല്‍.
മാത്രമല്ല, നൂറ് വര്‍ഷം മുമ്പ് ചൊവ്വയില്‍ നിന്നുള്ള പാറകഷ്ണം ഈജിപ്റ്റിലെ നൈല്‍ ഡെല്‍റ്റയില്‍ പതിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.
ഓരോ വര്‍ഷവും ചുരുങ്ങിയത് കാറിന്റെ വലിപ്പമുള്ള ഛിന്നഗ്രങ്ങളെങ്കിലും ഭൂമിയിലേക്ക് എത്തുന്നുണ്ടെന്നും, അതേസമയം തുടര്‍ച്ചയായി ഛിന്നഗ്രഹങ്ങളുടെ പാത മാറുന്നത് നാസയെ ആശയക്കുയപ്പത്തിലാക്കുന്നുണ്ടെന്നും ലിയനാര്‍ഡ് കൂട്ടിച്ചേര്‍ത്തു.
Keywords: Asteroid, Earth, Nasa,
COMMENTS