ലഖ്‌നൗ: മന്ത്രിയായ ഭര്‍ത്താവ് തന്നെ തോക്കുപയോഗിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന കാണിച്ച് മോദിക്കും,യോഗി ആദിത്യ നാഥിനും ക...
ലഖ്‌നൗ: മന്ത്രിയായ ഭര്‍ത്താവ് തന്നെ തോക്കുപയോഗിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന കാണിച്ച് മോദിക്കും,യോഗി ആദിത്യ നാഥിനും കത്തുമായി മന്ത്രി ഭാര്യ.
ഉത്തര്‍പ്രദേശ് മന്ത്രിയായ ബാബു റാം നിഷാദിനെതിരെയാണ് ഭാര്യ നീതു നിഷാദിന്റെ കത്ത്.
എന്നാല്‍, ഭാര്യയുടെ ഇപ്പോഴുള്ള ഈ ആരോപണം അമിത ധനവിനിമയത്തിനെതിരെ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കിയതിന്റെ പശ്ചാത്തലത്തിലാണെന്നാണ് മന്ത്രി ബാബു റാം നിഷാദ് പറയുന്നത്.
എന്നാല്‍, ഭര്‍ത്താവ് തന്നെ തല്ലുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായും, പല പ്രാവശ്യം പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും, തനിക്കെതിരായ എല്ലാ ആരോപണങ്ങള്‍ക്കും കോടതിയില്‍ മറുപടി പറയുമെന്നും നീതു വ്യക്തമാക്കി.
Keywords: Babu Ram Nishad, Neethu Nishad, UP
COMMENTS