തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികളായ ശിവ രഞ്ജിത്തിനും നസീമിനും തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജാമ...
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികളായ ശിവ രഞ്ജിത്തിനും നസീമിനും തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു.
എന്നാൽ, പി എസ് സി പരീക്ഷ തട്ടിപ്പ് കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ഇവർക്ക് ജയിലിൽ തന്നെ കഴിയേണ്ടിവരും.
യൂണിവേഴ്സിറ്റി കോളേജിൽ പ്രവേശിക്കാൻ പാടില്ല എന്ന ഉപാധിയോടെയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായ അഖിലിനെ കോളേജ് ക്യാമ്പസിൽ വച്ചു കുത്തി പരിക്കേൽപ്പിച്ച കേസിലാണ് ഇരുവരും ജൂലൈയിൽ അറസ്റ്റിലായത്.
അറസ്റ്റിലായ വേളയിലാണ് ഒന്നും രണ്ടും പ്രതികൾ ഉൾപ്പെടെ ഏതാനും എസ്എഫ്ഐ നേതാക്കൾ പി എസ് സി ലിസ്റ്റിലുള്ള വിവരം പുറത്തുവരുന്നത്.
പിഎസ് സി യുടെ ആഭ്യന്തര വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ വൻ തട്ടിപ്പാണ് നടന്നതെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു.
Key words: University college, PSC exam fraud, Crime

COMMENTS