ലണ്ടന്‍: സാമ്പത്തിക പ്രതിസന്ധി കാരണം തോമസ് കുക്കിന് പൂട്ടു വീണു. ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്...
ലണ്ടന്‍: സാമ്പത്തിക പ്രതിസന്ധി കാരണം തോമസ് കുക്കിന് പൂട്ടു വീണു.
ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍ ഏജന്‍സിയായ, 178 വര്‍ഷം പഴക്കമുള്ള, ബ്രിട്ടീഷ് ട്രാവല്‍ ഏജന്‍സി തോമസ് കുക്കിന് പൂട്ടു വീണതിനെത്തുടര്‍ന്ന് 20000 ജീവനക്കരുടെ ജോലി നഷ്ടമായി.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ വേണ്ട രണ്ടായിരം കോടി ഡോളർ നിക്ഷേപകരോ, ബാങ്കുകളോ നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് കമ്പനി മാനേജ്‌മെന്റിന്റെ ഈ തീരുമാനം.
കമ്പനിയുടെ നൂറിലേറെ വിമാനങ്ങള്‍ ബ്രിട്ടനില്‍ തിരിച്ചിറക്കി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കമ്പനിയുടെ ഒന്നരലക്ഷത്തോളം വിനോദസഞ്ചാരികളെ ബ്രിട്ടീഷ് സര്‍ക്കാര്‍ അതാത് സ്ഥലങ്ങളില്‍ തിരികെ എത്തിക്കും.
ഇതേ സമയം, തോമസ് കുക്ക് ഇന്ത്യ 1975 മുതല്‍ പ്രത്യേക കമ്പനിയായതിനാല്‍ ഈ പ്രതിസന്ധി ബാധിക്കില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
Keywords: Thomas Cook, UK, Collapseses
COMMENTS