ദുബായ്: 10 ദശലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് കേസുമായി ബന്ധപ്പെട്ട് ബി.ഡി.ജെ.എസ്. സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അജ്മാനില്‍ അ...
ദുബായ്: 10 ദശലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് കേസുമായി ബന്ധപ്പെട്ട് ബി.ഡി.ജെ.എസ്. സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അജ്മാനില്‍ അറസ്റ്റിലാകുകയും പിന്നീട് വ്യവസായി യൂസഫലിയുടെ സഹായത്തോടെ ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്ത സാഹചര്യത്തില്‍ തുഷാറിന്റെ വാക്കുകളെ ശരിവയക്കുന്ന ശബ്ദരേഖ ഇന്നലെ പുറത്തിറങ്ങിയത്.
തുഷാറിനെ ചെക്ക് കേസില്‍ കുടുക്കാന്‍ പരാതിക്കാരനായ നാസില്‍ അബ്ദുള്ള നടത്തിയതെന്ന് സംശയിക്കുന്ന ശബ്ദരേഖകളാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്.
നാട്ടിലെ സുഹൃത്ത് കബീറിനോട് നടത്തിയ സംഭാഷണത്തില്‍ ഒരു പരിചയക്കാരന് അഞ്ച് ലക്ഷം നല്‍കി തുഷാറിന്റെ ബ്ഌക്ക് ചെക്ക് സംഘടിപ്പിച്ചുവെന്നതരത്തിലുള്ള നാസിലിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ശബ്ദരേഖയില്‍ തുക എഴുതാത്ത തുഷാറിന്റെ ബഌക്ക് ചെക്ക് സംഘടിപ്പിക്കാന്‍ അഞ്ച ലക്ഷം കൊടുക്കാന്‍ നാട്ടില്‍ പൈസ അറേഞ്ച് ചെയത്് തരണമെന്നും, കേസ് കഴിഞ്ഞാല്‍ കിട്ടുന്ന തുക ഫിഫ്റ്റി ഫിഫ്റ്റി പങ്കുവയ്ക്കാമെന്നും നാസില്‍ സുഹൃത്തിന് ഉറപ്പു നല്‍കുന്നുണ്ട്.
ചെക്ക് കിട്ടിക്കഴിഞ്ഞാല്‍ ഒരു 10 മില്യണെങ്കിലും എഴുതണമെന്നും എന്തായാലും അഞ്ച് മില്യണെങ്കിലും സെറ്റാവുമെന്നും അടുത്ത ദിവസം ആള്‍ ഇവിടെ വരുമ്പോള്‍ പൂട്ടുമെന്നും,
തുഷാര്‍ കുടുങ്ങിയാല്‍ വെള്ളാപ്പള്ളി നാടേശന്‍ പണം തരുമെന്നും.
മാക്‌സിമം രണ്ട് മാസം സമയം. അത് കഴിഞ്ഞാല്‍ നല്ലൊരു സംരംഭം നിനക്കായി ഇട്ടുതരാമെന്നും, നമുക്ക് ഫിഫ്റ്റി ഫിഫ്റ്റി പാര്‍ട്ണര്‍ഷിപ്പില്‍ ഇവിടെ ഒരു സംരംഭം നടത്തമെന്നുമെന്നുമുള്ള ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
ഇതോടെ തന്നെ ചതിയില്‍പ്പെടുത്തിയതാണെന്നും, ഇത്തരത്തില്‍ ഒരു ചെക്ക് നല്‍കുകയോ, നാസിലുമായി ഇത്രയും വലിയ ഇടപാട് നടത്തിയിട്ടില്ലെന്നുമുളള തുഷാറിന്റെ വാക്കുകളെ ശരിവയ്ക്കുന്നതരത്തിലുള്ള സുപ്രാധാന തെളിവുകളാണ് ഇപ്പോള്‍ പുറത്തിറങ്ങിയ ഈ ശബ്ദരേഖകള്‍.
പുറത്തുവന്ന ശബ്ദരേഖ തന്റേത് തന്നെയാണ്. എന്നാല്‍, സന്ദേശത്തിന്റെ ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്തു:നാസില്‍ അബ്ദുള്ള
പുറത്തുവന്ന ശബ്ദരേഖ തന്റേത് തന്നെയാണ്. എന്നാല്‍, സന്ദേശത്തിന്റെ ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്തുവെന്നാണ് നാസില്‍ അബ്ദുള്ളയുടെ പ്രതികരണം.
പുറത്തുവന്ന സംഭാഷണ ഭാഗങ്ങള്‍ പൂര്‍ണ്ണമല്ലെന്നും, ഡോക്യുമെന്റും ചെക്കും വച്ച് ഒരാളില്‍ നിന്ന കുറച്ച് പണം കടം വാങ്ങിയിരുന്നുവെന്നും, ഇത് തിരിച്ചെടുക്കാന്‍ വേണ്ടി അയാള്‍ക്ക് കൊടുക്കാന്‍ വേണ്ട പൈസ അറേഞ്ച് ചെയ്യുന്നതിന്റെ ഭാഗമായി വിളിച്ചവരുടെ കൂട്ടത്തില്‍ കരീബിനെയും വിളിച്ചിരുന്നു.
ഇതിന്റെ ചില ഭാഗങ്ങളാണ് ഇപ്പോള്‍ എഡിറ്റ് ചെയ്ത് പുറത്തു വിട്ടിരിക്കുന്നതെന്നാണ് ശബ്ദരേഖയെക്കുച്ചുള്ള നാസിലിന്റെ വാദം.
Keywords: Thusar Vellappally, Nasil, Dubai
COMMENTS