തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണ ബംബര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത് ആലപ്പുഴ ജില്ലയില്‍ വിറ്റ ടിക്കറ...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണ ബംബര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത് ആലപ്പുഴ ജില്ലയില്‍ വിറ്റ ടിക്കറ്റിന്. ടിക്കറ്റ് നമ്പര്‍: TM 160869.
കൊല്ലം കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറി ഷോറൂമിലെ ജീവനക്കാരായ റോണി, വിവേക്, രതീഷ്, സുബിന്‍, റംജിം, രാജീവന്‍ എന്നിവര്‍ സംയുക്തമായി എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
കായംകുളത്തെ ഏജന്‍സി വഴി വിറ്റ ടിക്കറ്റില്‍ 12 കോടിയാണ് ഒന്നാം സമ്മാനം. സമ്മാന അര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് 10 ശതമാനം കമ്മിഷനായ 1.20 കോടിയും, 30 ശതമാനം ആദായനികുതിയും കഴിച്ചുള്ള 7.56 കോടി രൂപ ടിക്കറ്റുകാരന് സ്വന്തം.
തിരുവോണ ബമ്പറിന് ഇതാദ്യമായാണ് ഇത്രയും വലിയ സമ്മാനത്തുക ഏര്‍പ്പെടുത്തിയത്. TA, TB, TC, TD, TE, TG, TH, TJ, TK, TM എന്നീ 10 സീരീസുകളിലായി 46 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ ഓണ ബമ്പറിനായി അച്ചടിച്ചത്.
90 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. എല്ലാ ടിക്കറ്റുംഏജന്റുമാര്‍ക്ക് വിറ്റുപോയിരുന്നു.
Keywords: Thiruvona Bumper, Alappuzha
COMMENTS