പത്തനംതിട്ട: പട്ടാപ്പകല്‍ ഒരു സംഘം എക്‌സൈസ് ഉദ്യോഗസ്ഥരെ പറ്റിച്ച് ബൈക്കുമായി കള്ളന്‍ കടന്നു. പത്തനംതിട്ട എക്‌സൈസ് ഓഫീസില്‍ എത...
പത്തനംതിട്ട: പട്ടാപ്പകല്‍ ഒരു സംഘം എക്‌സൈസ് ഉദ്യോഗസ്ഥരെ പറ്റിച്ച് ബൈക്കുമായി കള്ളന്‍ കടന്നു.
പത്തനംതിട്ട എക്‌സൈസ് ഓഫീസില്‍ എത്തി കുമ്പളാം പൊയ്ക എന്ന സ്ഥലത്ത് കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ടെന്നും, വില്‍പ്പനയ്ക്കായി ചിലര്‍ തന്നെ സമീപിച്ചുവെന്നും, ഇവരെ കാട്ടിത്തരാമെന്നുമുള്ള യുവാവിന്റെ രഹസ്യ വിവരത്തെത്തുടര്‍ന്ന് കഞ്ചാവ് മാഫിയാസംഘത്തെ പിടികൂടാന്‍ ഇറങ്ങി തിരിച്ച എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കാണ് ഈ ദുര്‍വിധി.
ഔദ്യോഗിക വാഹനത്തില്‍ പോയാല്‍ കഞ്ചാവ് സംഘത്തിന് എക്‌സൈസുകാരാണെന്ന് തിരിച്ചറിയാനാകുമെന്ന് യുവാവ് പറഞ്ഞു.
ഇതോടെ യുവാവിന്റെ വാക്കിലോ, പെരുമാറ്റത്തിലോ ഒരു സംശയവും തോന്നാത്തതിനാല്‍ എക്‌സൈസ് ഉദ്യോഗസ്ഥനായ അനില്‍ കുമാറിന്റെയൊപ്പം ബൈക്കില്‍ സഞ്ചരിച്ച യുവാവിനെ മറ്റൊരു കാറില്‍ പിന്തുടര്‍ന്നു.
മണ്ണാറക്കുളഞ്ഞി ഭാഗത്തെത്തിയപ്പോള്‍ യുവാവ് പോയി അന്വേഷിച്ച് വിവരം നല്‍കാമെന്നും കാറിലെ ഉദ്യോഗസ്ഥ സംഘത്തെ അവിടെ കാത്തിരിക്കാനും ആവശ്യപ്പെട്ടു.
അനില്‍കുമാറിനോടൊപ്പം യാത്ര തിരിച്ച യുവാവ് അല്‍പ്പ ദൂരം ചെന്നപ്പോള്‍ ആദ്യം താന്‍ പോയി കഞ്ചാവ് സാമ്പിള്‍ വാങ്ങി വരാമെന്ന് പറഞ്ഞു.
തുടര്‍ന്ന് ഉദ്യോഗസ്ഥനായ അനികുമാറിന്റെ ബൈക്കുമായി യുവാവ് മുന്നോട്ട് പോയി.
ഏറെ നേരം കഴിഞ്ഞിട്ടും കഞ്ചാവ് സാമ്പിളുമായി യുവാവ് എത്താത്തതിനെത്തുടര്‍ന്ന് എക്‌സൈസ് സംഘം നടത്തിയ അന്വേഷണത്തിലാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്.
യുവാവിനെയോ, ബൈക്കിനെയോ കുറിച്ച് യാതൊരുവിവരവും ലഭിക്കാത്തതിനെത്തുടര്‍ന്ന എക്‌സൈസ് സംഘത്തിന്റെ പരാതിയിന്മേല്‍ മലയാലപ്പുഴ പൊലീസ് കേസെടുത്തു.
Keywords: Pathanamthitta, Thief, Bike, Exise
COMMENTS