ലഖ്‌നൗ: അടുത്ത ദിവസങ്ങളില്‍ അവര്‍ തന്നെയും കൊലപ്പെടുത്തുമെന്ന് ഭയക്കുന്നതായി ബുലന്ത്ഷഹറില്‍ കൊല്ലപ്പെട്ട ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാ...
ലഖ്‌നൗ: അടുത്ത ദിവസങ്ങളില്‍ അവര്‍ തന്നെയും കൊലപ്പെടുത്തുമെന്ന് ഭയക്കുന്നതായി ബുലന്ത്ഷഹറില്‍ കൊല്ലപ്പെട്ട ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗിന്റെ ഭാര്യ രജനി സിംഗ് പറഞ്ഞു.
കഴിഞ്ഞ ഡിസംബറില്‍ ബുലന്ദ് ഷഹറിലെ വനമേഖലയില്‍ പശുക്കളെ ചത്തനിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നുണ്ടായ കലാപത്തില്‍ 400 ല്‍ അധികം പേര്‍ ചേര്‍ന്നാണ് സുബോധ് കുമാറിനെ കൊലപ്പെടുത്തിയത്.
പശുക്കളെ കടത്തിയെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ സുബോധ് കുമാര്‍ പിടികൂടിയിരുന്നു.
എന്നാല്‍, പുറത്തിറങ്ങിയ പ്രതികള്‍ സുബോധിനെ കാറില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
എന്നാല്‍, പ്രതികള്‍ ജാമ്യത്തിലിറങ്ങിയ സാഹചര്യത്തില്‍ ഇപ്പോള്‍ മരണഭീതിയിലാണ് താനെന്ന് കൊല്ലപ്പെട്ട സുബോധ് കുമാറിന്റെ ഭാര്യ രജനി സിംഗ് പറഞ്ഞു.
Keywords: Subodh Kumar Singh, Cow Issue, Rajani Singh
 

 
							     
							     
							     
							    
 
 
 
 
 
COMMENTS