ന്യൂഡല്‍ഹി: കൂടുതല്‍ യുവജനങ്ങളിലേക്ക് എത്തിച്ചേരുക എന്ന ലക്ഷ്യത്തോടെ ടിക് ടോക്കില്‍ ഔദ്യോഗികമായി വെരിഫൈഡ് അക്കൗണ്ട് തുറന്ന ഇന്ത്യയില...
ന്യൂഡല്‍ഹി: കൂടുതല്‍ യുവജനങ്ങളിലേക്ക് എത്തിച്ചേരുക എന്ന ലക്ഷ്യത്തോടെ ടിക് ടോക്കില്‍ ഔദ്യോഗികമായി വെരിഫൈഡ് അക്കൗണ്ട് തുറന്ന ഇന്ത്യയിലെ ആദ്യ രാഷ്ട്രീയ പാര്‍ട്ടിയായി ഓള്‍ ഇന്ത്യ മജിലിസെ ഇത്തിഹാദുല്‍ മുസ് ലിമീന്‍ (എ.ഐ.എം.ഐ.എം).
നിലവില്‍ ഇപ്പോള്‍ എ.ഐ.എം.ഐ.എമ്മിന്റെ ഔദ്യോഗിക ടിക് ടോക്ക് അക്കൗണ്ടിന് 7000 ഫോ ളോവേഴ്‌സുണ്ട്.
തന്റെ പാര്‍ട്ടി ആസ്ഥാനത്തേക്കുള്ള വാതിലുകള്‍ ജാതി, മതഭേദമന്യേ എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുകയാണെന്നും, പാര്‍ട്ടി ആസ്ഥാനമായ ദാറുസ്സലാമിലേക്ക് വരാന്‍ ജനങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് പാര്‍ട്ടി പ്രസിഡന്റും, ഹൈദരാബാദ് എം.പിയുമായ അസദുദ്ദീന്‍ ഒവൈസിയുടെ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
Keywords: AIMIM, Asaduddin Owaisi, Tiktok
COMMENTS