ന്യൂഡല്‍ഹി: 2002 ലെ ഗുജറാത്ത് വംശഹത്യയുടെ ഇര ബില്‍ക്കീസ് ബാനുവിന് സുപ്രീം കോടതി അനുവദിച്ച നഷ്ടപരിഹാരത്തുക 50 ലക്ഷവും സര്‍ക്കാര്‍ ജോല...
കോടതി വിധി ഇതുവരെ ഗുജറാത്ത് സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്ന പേരില്‍ ബില്‍കിസ് ബാനു നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിന്മേലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ് ജന്‍ ഗൊഗോയിയുടെ കര്‍ശന നിര്‍ദ്ദേശം.
2002 മാര്‍ച്ച് 03 ന് ഗുജറാത്തിലെ രധിക്പൂര്‍ ഗ്രാമത്തില്‍ താമസിക്കുകയായിരുന്ന മൂന്ന് വയസുള്ള കുഞ്ഞിനെ ഉള്‍പ്പെടെ കുടുംബത്തിലെ ഏഴ് പേരെ അക്രമികള്‍ അധിദാരുണമായി കൊലപ്പെടുത്തി.
മാത്രമല്ല, അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ബില്‍കിസ് ബാനുവിനെ അക്രമികള്‍ കൂട്ടബലാത്സം ചെയ്തു.
ഇതേത്തുടര്‍ന്ന് പരാതിയുമായി ഗുജറാത്ത് പൊലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല.
എന്നാല്‍, കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച ബില്‍ക്കിസ് ബാനിന്റെ പരാതി സി.ഐ.ഡി. രജിസ്റ്റര്‍ ചെയതു. പക്ഷേ, സി.ഐ.ഡി. കുറ്റവാളികളെ രക്ഷിക്കാണ് ശ്രമിച്ചത്.
തുടര്‍ന്ന് സുപ്രീം കോടതിയില്‍ ബില്‍ക്കിസ് നല്‍കിയ ഹര്‍ജിന്മേല്‍ 2004 ആഗസ്റ്റില്‍ കേസ് സി.ബി.ഐയ്ക്ക് കൈമാറാന്‍ ഉത്തരവായി.
ഇത്തേത്തുടര്‍ന്ന് 2008 ജനുവരി 21 ന് പ്രത്യേക കോടതി കേസിലെ 11 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.
Keywords: Suprem Court, Bilkis Bano, Gujarath Government
COMMENTS