റിയാദ്: സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുക ഉള്‍പ്പെടെ അടുത്തിടയായി പുരോഗമനപരമായ പല മാറ്റങ്ങളും നടപ്പിലാക്കിയ സൗദി ഭരണക്കൂടം...
റിയാദ്: സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുക ഉള്‍പ്പെടെ അടുത്തിടയായി പുരോഗമനപരമായ പല മാറ്റങ്ങളും നടപ്പിലാക്കിയ സൗദി ഭരണക്കൂടം ഇപ്പോള്‍ വിദേശ വനിതകളുടെ ഡ്രസ് കോഡില്‍ ഇളവ് വരുത്തിയിരിക്കുകയാണ്.
ടൂറിസ്റ്റ് വിസയിലെത്തുന്ന വിദേശ വനികള്‍ക്ക് ഇനി മുതല്‍ പര്‍ദ്ദ നിര്‍ബ്ബന്ധമല്ല.
നിബന്ധനകളോടെ ദശാബ്ദങ്ങളായി പിന്തുടര്‍ന്നുവരുന്ന പരമ്പരാഗത ഡ്രസില്‍ കോഡില്‍ ഇളവ് വരുത്തിയിരിക്കുകയാണ് സൗദി ഭരണകൂടം.
തീരെ ചെറിയ വസ്ത്രങ്ങള്‍ അനുവദനീയമല്ലെന്ന് മാത്രമല്ല, മാന്യമായ വേഷവിധാനങ്ങള്‍ ധരിക്കണമെന്ന നിബന്ധനയുമുണ്ടെന്ന് ടൂറിസം മേധാവി അഹമ്മദ് അല്‍ ഖതീബ് പറഞ്ഞു .
സൗദിയില്‍ സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന പര്‍ദ്ദ ധരിക്കണമെന്നായിരുന്നു ഇതുവരെ നിലനിന്നിരുന്ന ചട്ടം.
Keywords: Soudi, Women, Pardha
COMMENTS