മലപ്പുറം: ഡി.ഡി.ഇ ഓഫീസില്‍ ഫയലുകള്‍ തിരയുന്നതിനിടെ ജീവനക്കാരനായ ചാപ്പനങ്ങാടി സ്വദേശി സുബ്രഹ്മണ്യനെ പാമ്പ് കടച്ചു. തുടര്‍ന്ന് അദ്ദേഹത...
മലപ്പുറം: ഡി.ഡി.ഇ ഓഫീസില്‍ ഫയലുകള്‍ തിരയുന്നതിനിടെ ജീവനക്കാരനായ ചാപ്പനങ്ങാടി സ്വദേശി സുബ്രഹ്മണ്യനെ പാമ്പ് കടച്ചു.
തുടര്‍ന്ന് അദ്ദേഹത്തെ ഉടന്‍ തന്നെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
വിഷബാധ ഗുരുതരമല്ലാത്തതിനാല്‍ പ്രാഥമിക ശുശ്രൂഷ നല്‍കി സുബ്രഹ്മണ്യത്തെ വിട്ടയച്ചു.
മേല്‍പ്പാളി പലയിടത്തും അടര്‍ന്നതും, മഴപൊയ്താല്‍ ചോര്‍ന്നൊലിച്ച് കക്കൂസ് മാലിന്യവും കലര്‍ന്നൊഴുകുന്ന കെട്ടിടത്തിലാണ് മലപ്പുറം ഡി.ഡി.ഇ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
ഫയലുകള്‍ മുഴുവന്‍ വരാന്തയില്‍ കൂട്ടിയിട്ടിരിക്കുകയാണ്.
ഓഫീസിന്റെ ശോചനീയാവസ്ഥ പലപ്രാവശ്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ഒരു തീരുമാനവുമായിട്ടില്ലെന്നാണ് ജീവനക്കാരുടെ പരാതി.
Keywords: DDE Office, Snake, Employee, Malappuram
COMMENTS