വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസിന് സമീപം വെടിവയ്പ്പ് . വ്യാഴാഴ്ച രാത്രി 10 മണിയോടെ നടന്ന വെടിവയ്പ്പില്‍...
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസിന് സമീപം വെടിവയ്പ്പ് .
വ്യാഴാഴ്ച രാത്രി 10 മണിയോടെ നടന്ന വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു.
കാല്‍നടയാത്രക്കാരെയാണ് ആക്രമിക്കപ്പെട്ടത്. പരിക്കേറ്റവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ആക്രണത്തിന് പിന്നില്‍ ആരെന്നോ, മരണപ്പെട്ടയാളുടെയോ, പരിക്കേറ്റവരുടെയോ വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടില്ല.
സംഭവ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
Keywords: Shoot, Washington, White House, People
COMMENTS