എറണാകുളം: സംസ്ഥാനത്തെ സ്‌കൂള്‍ കെട്ടിടങ്ങളുടെ ആസ്ബറ്റോസ് ഷീറ്റ് നിര്‍മ്മിതമായ മേല്‍ക്കൂരകള്‍ സമയബന്ധിതമായി പൊളിച്ച് മാറ്റണമെന്ന് ഹൈ...
എറണാകുളം: സംസ്ഥാനത്തെ സ്‌കൂള്‍ കെട്ടിടങ്ങളുടെ ആസ്ബറ്റോസ് ഷീറ്റ് നിര്‍മ്മിതമായ മേല്‍ക്കൂരകള്‍ സമയബന്ധിതമായി പൊളിച്ച് മാറ്റണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്.
മനുഷ്യാവകാശ, ബാലാവകാശ, കമ്മീഷനുകളുടെയും ലോകാരോഗ്യ സംഘടനയുടെയും ശുപാര്‍ശ പ്രകാരം സംസ്ഥാന വിദ്യാഭ്യാസ അധികൃതര്‍ എ.എം.യു.പി സ്‌കൂള്‍ കെട്ടിടങ്ങളുടെ ആസ്ബറ്റോസ് നിര്‍മ്മിത മേല്‍ക്കൂര മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്നാല്‍, ക് ളാസ് മുറികളുടെ ആസ്ബറ്റോസ് മേല്‍ക്കൂര മാറ്റാന്‍ സാവകാശം വേണമെന്ന് ആവശ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് കൂരിക്കുഴി എ.എം.യു.പി സ്‌കൂള്‍ മാനേജര്‍ വി.സി. പ്രവീണ്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്.
മേല്‍ക്കൂര നീക്കം ചെയ്യാത്തതിന്റെ കാരണം സത്യവാങ്മൂലത്തില്‍ അറിയിക്കണമെന്നും സ്‌കൂള്‍ മേല്‍ക്കൂര എങ്ങനെ വേണമെന്ന വ്യവസ്ഥ ഏര്‍പ്പെടുത്താത്തതിനെക്കുറിച്ചുമുള്ള വിശദീകരണം നല്‍കണമെന്നും ജസ്റ്റിസ് പി.വി. ആശ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Keywords: High Court, School Building, Kerala
COMMENTS