റിയാദ്: മോഷണക്കേസില്‍ പ്രതിയായ മലയാളി യുവാവിന്റെ ശിക്ഷ സൗദി കോടതി ഇളവ് ചെയ്തു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ നല്‍കിയ അ...
റിയാദ്: മോഷണക്കേസില്‍ പ്രതിയായ മലയാളി യുവാവിന്റെ ശിക്ഷ സൗദി കോടതി ഇളവ് ചെയ്തു.
ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച അബഹ കോടതിയാണ് 10 മാസമായി ജയിലില്‍ കഴിയുന്ന ആലുപ്പുഴ സ്വദേശിയുടെ ശിക്ഷ ഇളവ് ചെയ്തത്.
അബഹയിലും ഖഷമീസ് മുഷൈത്തിലും ശാഖകളുള്ള റെസ്റ്ററന്റിലെ ലോക്കറില്‍ നിന്ന് ഒരു ലക്ഷത്തിലധികം റിയാല്‍ നഷ്ടമായിരുന്നു.
അന്വേഷണത്തിനൊടുവില്‍ നഷ്ടപ്പെട്ട തുക മുഴുവന്‍ ആറു വര്‍ഷമായി ഈ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്ന ആലപ്പുഴ സ്വദേശിയുടെ ശുചിമുറിയില്‍ നിന്ന് കണ്ടെടുത്തു.
ഇതേത്തുടര്‍ന്ന് ശരീഅത്ത് നിയമ പ്രകാരം ഇയാളുടെ വലതു കൈപ്പത്തി മുറിച്ചു മാറ്റാന്‍ ഖമീസ് മുഷൈത്തിലെ കോടതി ശിക്ഷവിധിച്ചു.
തുടര്‍ന്ന് സോഷ്യല്‍ ഫോറം എക്‌സിക്യൂട്ടീവ് അംഗം സെയ്ദ് മൗലവി, ഖമീസ് മുഷൈത്ത് കോടതിയില്‍ നിന്ന് വിധിയുടെ പകര്‍പ്പെടുക്കുകയും നിയമവിദഗദ്ധരുടെ സഹായത്തോടെ അപ്പീല്‍ തയ്യാറാക്കി ജിദ്ദി കോണ്‍ലുലേറ്റിനെ വിവരങ്ങള്‍ അറിയിച്ചു.
ജിദ്ദി കോണ്‍ലുലേറ്റിനെ സഹായത്തോടെ ജയിലില്‍ കഴിയുന്ന ആലപ്പുഴ സ്വദേശിയുമായി കൂടിക്കാഴ്ച നടത്തി അപ്പിലും, അബഹ അസിസ്റ്റന്റ് ഗവര്‍ണ്ണര്‍ക്ക് നിവേദനവും നല്‍കി.
ഇതേത്തുടര്‍ന്നാണ് അപ്പീല്‍ കോടതി പരിഗണിക്കുകയും വലതു കൈപ്പത്തി മുറിച്ച മാറ്റുക എന്ന ശിക്ഷ ഒഴിവാക്കി പകരം നാല് വര്‍ഷം തടവും 400 അടിയും വിധിച്ചു.
ഒപ്പം ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശിക്ക് സ്‌പോണ്‍സറുമായി ഉണ്ടായിരുന്ന സാമ്പത്തിക ബാദ്ധ്യതയ്ക്ക് ജാമ്യം നിന്നത് ആലപ്പുഴ സ്വദേശിയായ ഈ മലയാളി യുവാവായിരുന്നു.
എന്നാല്‍, അമ്മയുടെ ചികിത്സാര്‍ത്ഥം നാട്ടിലേക്ക് പോയ കൊല്ലം സ്വദേശി മടങ്ങി വരാത്ത സാഹചര്യത്തില്‍ 24000 റിയാല്‍ ആലപ്പുഴ സ്വദേശിയില്‍ നിന്ന് ഈടാക്കിയിരുന്നു. ഇതാണ് ഇയാളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്.
Keywords: Saudi Court, Hand Cut , Malayalee youth,
COMMENTS