തിരുവനന്തപുരം: ഓണത്തിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കേ കെ.എസ്.ആര്‍.ടി.സി. ശമ്പള വിതരണം മുങ്ങിയതായി റിപ്പോര്‍ട്ട്. ശമ്പള വിതരണത്തി...
തിരുവനന്തപുരം: ഓണത്തിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കേ കെ.എസ്.ആര്‍.ടി.സി. ശമ്പള വിതരണം മുങ്ങിയതായി റിപ്പോര്‍ട്ട്.
ശമ്പള വിതരണത്തിന് 50 കോടിയും ബോണസ്, സാലറി അഡ്വാന്‍സും മറ്റുമായി 43.5 കോടി ഉള്‍പ്പെടെ ഓണശമ്പള വിതരണത്തിന് ഏകദേശം 93.5 കോടിയോളം രൂപ ആവശ്യമുണ്ട്.
എന്നാല്‍, സര്‍ക്കാര്‍ സഹായം 16 കോടി രൂപ മാത്രമായിരുന്നു.
പ്രളയത്തെത്തുടര്‍ന്ന് പല സര്‍വ്വീസുകളും മുടങ്ങിയതാണ് ആഗസ്റ്റ് മാസത്തെ വരുമാനത്തില്‍ 15 കോടിയോളം രൂപ കുറഞ്ഞതിനും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കാനും കാരണമായത്.
അതേസമയം, ഓണത്തിന് മുമ്പ്് ശമ്പളവും ബോണസും വിതരണം ചെയ്യാനാകുമെന്ന പ്രതീക്ഷയുണ്ടെന്നും, പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതായി കെ.എസ്.ആര്‍.ടി.സി. മാനേജ്‌മെന്റ് വ്യക്തമാക്കി.
Keywords: KSRTC, Salary, Onam, Kerala
COMMENTS