ഹൈദ്രബാദ്: മരുമകള്‍ എം.സിന്ധു ശര്‍മ്മ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയിന്മേല്‍ മദ്രാസ് ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി നൂതി രാമ മോഹന്‍ റാവുവ...
ഹൈദ്രബാദ്: മരുമകള്‍ എം.സിന്ധു ശര്‍മ്മ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയിന്മേല്‍ മദ്രാസ് ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി നൂതി രാമ മോഹന്‍ റാവുവിനെയും കുടുംബത്തിനെയും അറസ്റ്റ് ചെയ്തു.
നൂതി രാമ മോഹന്‍ റാവുവും കുടുംബവും ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം മരുമകള്‍ സിന്ധു ശര്‍മ്മ പുറത്തുവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മൂവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.
അഞ്ച് മാസം മുമ്പ് നടന്ന രണ്ട് മിനിറ്റ് 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങളാണ് മരുമകള്‍ പുറത്തുവിട്ടത്.
ഇക്കഴിഞ്ഞ ഏപ്രിലില്‍ 20 ന് ഭര്‍ത്താവ് എന്‍. വസിഷ്ടയും, ഭര്‍ത്താവിന്റെ അച്ഛനും റിട്ടയേര്‍ഡ് ജഡ്ജിയുമായ നൂതി രാമ മോഹന്‍ റാവും, അദ്ദേഹത്തിന്റെ ഭാര്യ ദുര്‍ഗ ജയലക്ഷ്മിയും ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സിന്ധു പുറത്തുവിട്ടത്.
പുറത്തുവിട്ട ദൃശ്യത്തില്‍ സിന്ധുവിന്റെയും വസിഷ്ടയുടെയും മക്കളെയും കാണാം.
ഗാര്‍ഹിക പീഡനത്തിനെതിരെ ഏപ്രില്‍ 27 ന് ഹൈദ്രബാദ് പൊലീസ് ക്രൈം സ്‌റ്റേഷനില്‍ സിന്ധു പരാതി നല്‍കിയിരുന്നു.
എന്നാല്‍, ഇപ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് മൂവരെയും പൊലീസ് അറസ്റ്റ് ചെയ്തത്
Keywords: Retired Judge, Sindhu Sharma, CCTV
COMMENTS