എറണാകുളം: ഓര്‍ത്തഡോക്സ് - യാക്കോബയ തര്ക്കംപിറവം പള്ളിയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഹൈക്കോടതിയുടെ വിധിയെത്തുടര്‍ന്ന് പള്ളി...
എറണാകുളം: ഓര്‍ത്തഡോക്സ് - യാക്കോബയ തര്ക്കംപിറവം പള്ളിയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഹൈക്കോടതിയുടെ വിധിയെത്തുടര്‍ന്ന് പള്ളിക്കകത്തുണ്ടായിരുന്ന മുഴുവന്‍ വിശ്വാസികളെയും ഒഴിപ്പിച്ച് പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തായി ജില്ലാ കളക്ടര്‍ എസ്. സുഹാസ് പറഞ്ഞു.
പള്ളിക്കുള്ളില്‍ കടക്കാന്‍ അനുവദിക്കില്ലെന്ന പ്രതിഷേധം തുടരവേ ഗേറ്റ് മുറിച്ചുമാറ്റിയാണ് പൊലീസ് പള്ളിയില്‍ കടന്നത്.
പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കരുതെന്നും,സമവായം ആവശ്യമാണെന്നും, പൊലീസിന്റെ നിര്‍ദ്ദേശ പ്രകാരം അറസ്റ്റ് വരിക്കാന്‍ തയ്യാറാണെന്നും മെത്രാപ്പൊലീത്തമാര്‍ പറഞ്ഞു.
എന്നാല്‍, മറ്റ് വൈദികരും, വൈദിക വിദ്യാര്‍ത്ഥികളും, വിശ്വാസികളും ഒഴിഞ്ഞ് പോകാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ഇവരെ ബലം പ്രയോഗിച്ചാണ് പൊലീസ് നീക്കിയത്.
പള്ളിയുടെ താക്കോല്‍ നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് പറഞ്ഞു.
Keywords: Piravom Church, High Court, Dist. Collector S. Suhas
COMMENTS