രാജ്യം നേരിടുന്ന സുപ്രധാന പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കങ്ങള്‍ ജനം തിരിച്ചറിയുന്നുണ്ടെന്ന് സംഘപരിവാര്‍ മനസസ്സിലാക്...
രാജ്യം നേരിടുന്ന സുപ്രധാന പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കങ്ങള്‍ ജനം തിരിച്ചറിയുന്നുണ്ടെന്ന് സംഘപരിവാര്‍ മനസസ്സിലാക്കണമെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: ഒരു രാജ്യം, ഒരു ഭാഷയെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാദം മാതൃഭാഷയെ സ്‌നേഹിക്കുന്നവരുടെ ഹൃദയവികാരത്തിനു നേരെയുള്ള യുദ്ധപ്രഖ്യാപനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സംഘപരിവാര്‍ ഭാഷയുടെ പേരില്‍ പുതിയ സംഘര്‍ഷ വേദി തുറക്കുകയാണെന്നും ഫേസ്ബുക്കിലൂടെ പിണറായി വിജയന്‍ ആരോപിച്ചു.
ദക്ഷിണേന്ത്യയിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ ഹിന്ദി സംസാരിക്കുന്നവരല്ല. ഹിന്ദിയെ അത്തരം സംസ്ഥാനങ്ങളിലെ പ്രാഥമിക ഭാഷയാക്കി മാറ്റണമെന്നത് അവരുടെയാകെ മാതൃഭാഷകളെ പുറന്തള്ളുന്ന നടപടിയാണ്.
ഇതു മാതൃഭാഷയെ സ്‌നേഹിക്കുന്നവരുടെ ഹൃദയവികാരത്തിനു നേരെയുള്ള യുദ്ധപ്രഖ്യാപനം തന്നെയാണ്. വ്യത്യസ്ത ഭാഷകളെ അംഗീകരിക്കുന്ന രാഷ്ട്രമാണ് ഇന്ത്യ. അതിന് ഭംഗം വരുത്തുന്ന നീക്കത്തില്‍ നിന്ന് സംഘപരിവാര്‍ പിന്മാറണമെന്നും പിണറായി ആവശ്യപ്പെട്ടു.
രാജ്യം നേരിടുന്ന സുപ്രധാന പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കങ്ങള്‍ ജനം തിരിച്ചറിയുന്നുണ്ടെന്ന് സംഘപരിവാര്‍ മനസസ്സിലാക്കണമെന്നും പിണറായി പറഞ്ഞു.
COMMENTS