ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തുടര്‍ച്ചയായി എട്ടാം ദിവസമായ ഇന്ന് വീണ്ടും പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിച്ചു. ഡല്‍ഹിയില്‍ തിങ്കളാഴ്ചത്...
ഡല്‍ഹിയില്‍ തിങ്കളാഴ്ചത്തെ നിലവിലെ വിലയില്‍ നിന്ന് 22 പൈസ വര്‍ദ്ധിച്ച് ഇന്ന് പെട്രോളിന് 74.13 രൂപയും ഡീസലിന് 14 പൈസ വര്‍ദ്ധിച്ച് 67.07 രൂപയുമായി.
എന്നാല്‍, മുംബയില്‍ ഇന്ന് പെട്രോളിന് ലിറ്ററിന് 79.79 രൂപയായും ഡീസലിന് 70.37 രൂപമാണ്.
സൗദിയിലെ എണ്ണ നിലയങ്ങള്‍ക്കുനേരെയുള്ള ഡ്രോണ്‍ ആക്രമണം ആഗോള എണ്ണ വിപണിയില്‍ പ്രതിഫലിച്ചതിനാലാണ് തുടര്‍ച്ചായി എട്ടാം ദിവസവും ഇന്ത്യയില്‍ ഇന്ധന വില ഉയരാന്‍ കാരണമായത്.
വിതരണം വേഗത്തില്‍ പൂര്‍വ്വസ്ഥിയിലാക്കാന്‍ കഴിയുമെന്ന് സൗദി അറേബ്യയുടെ പുതിയ എണ്ണ മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
Keywords: Petrol, Desel, Prince Abdulaziz Bin Salman
COMMENTS