എറണാകുളം:പാലാരിവട്ടം പാലം പൊളിക്കുന്നത് ഒക്ടോബര്‍ 10 വരെ ഹൈക്കോടതി സ്റ്റേ ചെയ്തു. വ്യക്തമായ പരിശോധന നടത്താതെയാണ് പാലം പൊളിക്കാന്‍ ത...
എറണാകുളം:പാലാരിവട്ടം പാലം പൊളിക്കുന്നത് ഒക്ടോബര്‍ 10 വരെ ഹൈക്കോടതി സ്റ്റേ ചെയ്തു.
വ്യക്തമായ പരിശോധന നടത്താതെയാണ് പാലം പൊളിക്കാന്‍ തീരുമാനമെടുത്തതെന്നും, മാത്രമല്ല, സര്‍ക്കാര്‍ പരിഗണിച്ച റിപ്പോര്‍ട്ടുകള്‍ അപര്യാപ്തമാണെന്നുമുള്ള പെരുമ്പാവൂര്‍ സ്വദേശി വര്‍ഗ്ഗീസ് ചെറിയാന്‍ നല്‍കിയ ഹര്‍ജിന്മേലാണ് ഹൈക്കോടതിയുടെ സ്‌റ്റേ നടപടികള്‍.
അതേസമയം, അനുബന്ധ വിഷയത്തില്‍ ഒക്ടോബര്‍ 10 നകം സര്‍ക്കാരിനോട് വിശദീകരണം നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
എന്നാല്‍, അഴിമതിക്കേസില്‍ അന്വേഷണത്തെ തടപ്പെടുത്തില്ലെന്നും സംഭവത്തിന്റെ കേസ് ഡയറി വിജിലന്‍സിനോട് ഹാജരാക്കനും കോടതി നിര്‍ദ്ദേശിച്ചു.
ഇതിനിടെ നാളെ രാവിലെ 10 മുതല്‍ 01 മണി വരെ മൂവാറ്റുപുഴ വിജിലന്‍സിന് സബ് ജയിലിലെത്തി ഒ. സുരജിനെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കി
Keywords: Palarivattom Bridge, High Court.
COMMENTS