പാല: തിങ്കളാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലയില്‍ ഇന്ന് കലാശക്കൊട്ട്. നാളെ വൈകുന്നേരം വരെ പരസ്യ പ്രചാരണം നടത്താമെങ്കിലും ശ്രീനാരായ...
പാല: തിങ്കളാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലയില്‍ ഇന്ന് കലാശക്കൊട്ട്.
നാളെ വൈകുന്നേരം വരെ പരസ്യ പ്രചാരണം നടത്താമെങ്കിലും ശ്രീനാരായണ ഗുരു സമാധി ദിനാഘോഷമായതിനാല്‍ മൂന്ന് മുന്നണികളും പ്രചാരണം വേണ്ടെന്ന് വച്ചിരിക്കുകയാണ്.
പ്രചാരണ സമാപനം (കലാശക്കൊട്ട്)
* യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസഫ് ടോമിന്‍ : വൈകിട്ട് മൂന്ന് ടൗണ്‍ ബസ് സ്റ്റാന്‍ഡ് മുതല്‍ ടൗണ്‍ ഹാള്‍ വരെ.
* എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍: വൈകിട്ട് മൂന്നിന് ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച് ളാലം പാലം വരെ.
* എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി എന്‍. ഹരി: ഉച്ചയ്ക്ക് 2.30 ന് ടൗണ്‍ ഹാളില്‍ നിന്ന് ആരംഭിക്കും
കലാശക്കൊട്ട് നടക്കുന്നതിനാല്‍ ഇന്ന് ഉച്ച മുതല്‍ പാലയില്‍ ഗതാഗത നിയന്ത്രണമുണ്ടായിരിക്കും.
വരുന്ന രണ്ട് ദിവസത്തെ നിശ്ശബ്ദ പ്രചാരണത്തിനുശേഷം തിങ്കളാഴ്ച പോളിങ് ബൂത്തിലേക്ക്.
Keywords: Pala, Election Campaingn, Joseph Tomin, Mani C Kappan, N. Hari
COMMENTS