ജയ്പൂര്‍: രാജസ്ഥാനിലെ ബാര്‍മറില്‍ നിന്ന് സുരക്ഷാ സേന പാകിസ്ഥാന്‍ ചാരനെ പിടികൂടി. പാകിസ്ഥാന്‍ സൈന്യത്തിന്റെ സഹായത്തോടെ അതിര്‍ത്തി ക...
ജയ്പൂര്‍: രാജസ്ഥാനിലെ ബാര്‍മറില്‍ നിന്ന് സുരക്ഷാ സേന പാകിസ്ഥാന്‍ ചാരനെ പിടികൂടി.
പാകിസ്ഥാന്‍ സൈന്യത്തിന്റെ സഹായത്തോടെ അതിര്‍ത്തി കടന്നാണ് ഇന്ത്യയില്‍ എത്തിയതെന്നും, ഇന്ത്യന്‍ സൈന്യത്തിന്റെയും അതിര്‍ത്തി രക്ഷാ സേനയുടെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയെന്നതാണ് തന്റെ ദൗത്യന്നും പിടികൂടിയ പാക് ചാരനായ കിഷോര്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇന്ത്യന്‍ സൈനീക നീക്കത്തെക്കുറിച്ചുള്ള വിവരശേഖരണത്തിന് തന്റെ മാതൃ സഹോദരനാണ് ഇന്ത്യയിലേക്ക് പറഞ്ഞയച്ചതെന്ന് കിഷോര്‍ പറഞ്ഞു.
പാകിസ്ഥാന്‍ നഗരമായ ഖൊഗ്രാപാര്‍ വരെ ട്രെയിനിലാണ് എത്തിച്ചതെന്നും, ഖൊഗ്രാപാറില്‍ നിന്ന് പാക് സൈന്യത്തിന്റെ സഹായത്തോടെ ബാരിക്കേടുകള്‍ക്കിടയിലൂടെ നിരങ്ങി നീങ്ങിയാണ് അതിര്‍ത്തി കടന്ന് ബാര്‍മറില്‍ എത്തിയതെന്നും ഇയാള്‍ സൈന്യത്തിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
സംശയം തോന്നിയ ഗ്രാമീണരാണ് ഇയാളെ പിടികൂടി സൈന്യത്തിന് കൈമാറിയത്.
കൂടുതല്‍ ചോദ്യം ചെയ്യാനായി ഇയാളെ ജയ്പൂരിലേക്ക് കൊണ്ടുപോയി.
Keywords: India, Pakistan, Spy, Rajastan
COMMENTS