ന്യൂഡല്‍ഹി: ഇന്ത്യയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ഐക്യരാഷ്ട്രസഭ സംഘടന ഭീകരവാദിയായി പ്രഖ്യാപിച്ചിരുന്ന പുല്‍വാമ ഭീകര...
ന്യൂഡല്‍ഹി: ഇന്ത്യയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ഐക്യരാഷ്ട്രസഭ സംഘടന ഭീകരവാദിയായി പ്രഖ്യാപിച്ചിരുന്ന പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജെയ്‌ഷെ മുഹമ്മദ് തലവനുമായ മൗലാന മസൂദ് അസ്ഹറിനെ പകിസ്ഥാന്‍ രഹസ്യമായി വിട്ടയച്ചതായി റിപ്പോര്‍ട്ട്.
പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത അസ്ഹറിനെ 2019 മേയില്‍ ഭീകരവാദിയായി ഐക്യരാഷ്ട്രസംഘടന പ്രഖ്യാപിച്ചിരുന്നു.
യു.എ.പി.എ നിയമത്തിലെ പുതിയ ഭേഗഗതി പ്രകാരം അസ്ഹറിനെ ഇന്ത്യ ഭീകരവാദി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
പാകിസ്ഥാന്റെ പിന്തുണയോടെ ഇന്ത്യയില്‍ ഭീകരാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ രാജ്യാതിര്‍ത്തിയിലും മറ്റും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Keywords: Pakistan, JeM Cheif Masood Azhar, India
COMMENTS