ചെന്നൈ: തമിഴ്‌നാട്ടിലെ പെറുവിനടുത്തുള്ള വടിവേലമ്പാലയം എന്ന ഗ്രാമത്തില്‍ 35 വര്‍ഷമായി ഒരു രൂപ നിരക്കില്‍ ഇഡ്ഡലിയും സാമ്പറും, ചട്‌നിയ...
ചെന്നൈ: തമിഴ്‌നാട്ടിലെ പെറുവിനടുത്തുള്ള വടിവേലമ്പാലയം എന്ന ഗ്രാമത്തില്‍ 35 വര്‍ഷമായി ഒരു രൂപ നിരക്കില്‍ ഇഡ്ഡലിയും സാമ്പറും, ചട്‌നിയും വിറ്റിരുന്ന കമലതള്‍ മുത്തശ്ശിക്ക് സഹായ ഹസ്തവുമായി മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്ര ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തി.
ഒരു ഓണ്‍ലൈന്‍ മാധ്യത്തിലൂടെ വൈറലായ വീഡിയോ കണ്ട് വിറക് അടുപ്പ് ശ്രദ്ധയില്‍പ്പെട്ട ആനന്ദ് മഹീന്ദ്ര ഒരു എല്‍.പി.ജി സ്റ്റൗ വാങ്ങി നല്‍കുന്നതിനോടൊപ്പം മുത്തശ്ശിയുടെ ബിസിനസ്സില്‍ ഇന്‍വെസ്റ്റ് ചെയ്യണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
എണ്‍പതു വയസുകാരിയായ കെ. കമലാതളിന്റെ ഉത്സാഹത്തെയും പ്രതിബദ്ധതയെയും സല്യൂട്ട് ചെയ്യുന്നെന്നും അവര്‍ക്ക് എല്‍.പി.ജി കണക്ഷന്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ട്വിറ്ററില്‍ കുറിച്ചു.
മാത്രമല്ല, മുത്തശ്ശിക്ക് ബി.പി.സി.എല്‍ കോയമ്പത്തൂര്‍ ഭാരത് ഗ്യാസ് കണക്ഷനും നല്‍കി.
Keywords: Kamalathal, Ananad Mahindra, LPG Cylinder




COMMENTS