റിയാദ്: ഹുതി ഭീകര്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് സൗദി സര്‍ക്കാരിന്റെ അരാംകോ എണ്ണ കന്പനിയുടെ രണ്ടു കേന്ദ്രങ്ങളിലെ പ്രവര്‍ത്തനം ...
റിയാദ്: ഹുതി ഭീകര്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് സൗദി സര്‍ക്കാരിന്റെ അരാംകോ എണ്ണ കന്പനിയുടെ രണ്ടു കേന്ദ്രങ്ങളിലെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചതോടെ ആഗോള വിപണിയിൽ എണ്ണ വില കുതിച്ചുയരുന്നു. ഒറ്റ ദിവസം കൊണ്ട് 20 ശതമാനം വില ഉയർന്ന് ബാരലിന് 70 ഡോളറിലെത്തി.
അസംസ്കൃത എണ്ണയുടെ വില ബാരലിന് 80 ഡോളർ എത്തുമെന്നാണ് പ്രവചനം. 28 വർഷത്തിനിടെ എണ്ണവിലയിൽ ഒറ്റദിവസം കൊണ്ട് ഇത്രയും വർദ്ധന ഉണ്ടാകുന്നത് ആദ്യമാണ്.ഖുറെയ്‌സിലെ എണ്ണപ്പാടത്തും കിഴക്കന്‍ സൗദിയിലെ അബ്ക്വായ്ഖിലുള്ള എണ്ണ ശുദ്ധീകരണശാലയിലുമായിരുന്നു ആക്രമണം. ആഗോള എണ്ണ ഉത്പാദനത്തിന്റെ ആറു ശതമാനം ഈ രണ്ട് എണ്ണ ഉത്പ്പാദന കേന്ദ്രങ്ങളിലാണ് നടക്കുന്നത്. പ്രതിദിനം 57 ലക്ഷം ബാരൽ എണ്ണയുടെ ഉത്പാദന കുറവാണ് ഉണ്ടായിരിക്കുന്നത്.
അബ്ക്വായ്ഖിലേത് അരാംകോയുടെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ കേന്ദ്രമാണ്. സൗദിയിലെ രണ്ടാമത്തെ വലിയ എണ്ണപ്പാടമാണ് ഖുറെയ്‌സിലേത്.ആക്രമണത്തെ തുടര്‍ന്നു രണ്ടിടത്തും വന്‍ തീപിടിത്തമുണ്ടായി. ഏറെ പണിപ്പെട്ട് തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
സൗദിയില്‍ തന്നെയുള്ളവരുടെ സഹായത്തോടെ തങ്ങളാണ് ആക്രമണം നടത്തിയതെന്നാണ് ഹുതി സൈനിക വക്താവ് യഹ്യ സറീയ അവകാശപ്പെട്ടു.
Keywords: Saudi Arabia, ARAMCO, Oil Field, Fire
COMMENTS