ഇടുക്കി: അന്യ സമുദായക്കാരുടെ വീട്ടില്‍ പോകുകയും, ഭക്ഷണം കഴിക്കുകയും ചെയ്തതിന്റെ പേരില്‍ മറയൂര്‍ കാന്തല്ലൂര്‍ പഞ്ചായത്തിലെ കര്‍ശനാട് സ...
ഇടുക്കി: അന്യ സമുദായക്കാരുടെ വീട്ടില്‍ പോകുകയും, ഭക്ഷണം കഴിക്കുകയും ചെയ്തതിന്റെ പേരില്‍ മറയൂര്‍ കാന്തല്ലൂര്‍ പഞ്ചായത്തിലെ കര്‍ശനാട് സ്വദേശി മുത്തുപാണ്ടി (68) യുടെ കാല്‍ സഹോദര പുത്രന്‍ മുരുകന്‍ (28) വെട്ടി.
കോവില്‍ക്കടവ് ദെണ്ഡുകൊമ്പ് ജംഗ്ഷനിലെ ഒരു കടയുടെ മുന്നിലിരിക്കുകയായിരുന്ന മുത്തുപാണ്ടിയെ വാക്കത്തിയുമായി എത്തിയ മുരുകന്‍ കാലിന്റെ മുട്ടിന് താഴെ വെട്ടിയ ശേഷം ഒരു ഓട്ടോയില്‍ കയറി രക്ഷപ്പെട്ടു.
കാലിന്റെ 95 ശതമാനവും വെട്ടേറ്റ് പതിനഞ്ച് മിനിറ്റോളം രക്തം വാര്‍ന്ന് കിടന്നിരുന്ന മുത്തുപാണ്ടിയെ മറയൂര്‍ പൊലീസ് എത്തിച്ചു.
പിന്നീട് ശസ്ത്രക്രീയയ്ക്കായി മുത്തുപാണ്ടിയെ കോയമ്പത്തൂര്‍ ഫിംസലേക്ക് മാറ്റി.
മരുകന്‍ വാക്കത്തിയുമായി വരുന്നതും, പോകുന്നതും എല്ലാം സമീപത്തെ കടയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
മറയൂര്‍ ഇന്‍സ്‌പെക്ടര്‍ വി.ആര്‍. ജഗദീഷ്, എസ്.ഐ.ജി. അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കേസെടുത്ത് പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
Keywords: Idukki, Old Man, Attcked
COMMENTS