നെടുമങ്ങാട്: തിരുവനന്തപുരം നെടുമങ്ങാട് കുളപ്പാറ സ്വദേശി ബാലുവിനെയും കുടുംബത്തെയും പെരുവഴിലാക്കിയ ജപ്തി നടപടികള്‍ ഒഴിവാക്കി ആധാരം തി...
നെടുമങ്ങാട്: തിരുവനന്തപുരം നെടുമങ്ങാട് കുളപ്പാറ സ്വദേശി ബാലുവിനെയും കുടുംബത്തെയും പെരുവഴിലാക്കിയ ജപ്തി നടപടികള്‍ ഒഴിവാക്കി ആധാരം തിരിച്ച് നല്‍കാന്‍ എസ്.ബി.ഐ നീക്കമാരംഭിച്ചു. ബാങ്കിന്റെ കണ്ണിൽ ചോരയില്ലാത്ത നടപടി വിവാദമായതോടെയാണ് ഈ നീക്കം.
വെഞ്ഞാറമൂട് എസ്.ബി.ഐ ബ്രാഞ്ചില്‍ നിന്ന് രണ്ടേകാല്‍ ലക്ഷം രൂപ വായ്പയെടുത്ത ബാലു ഒരു ലക്ഷം രൂപ തിരിച്ചടച്ചിരുന്നു.
എന്നാല്‍, ബാക്കി തുക തവണകളായി തിരിച്ചടയ്ക്കാന്‍ സമയ പരിധി ചോദിച്ചിട്ടും അത് നിഷേധിച്ചാണ് എസ്.ബി.ഐ മനുഷ്യത്വരഹിതമായി ജപ്തി നടപടികളുമായി മുന്നോട്ടു പോയത്.
ജപ്തി നടപടികളെത്തുടര്‍ന്ന് വൈകിട്ട് അഞ്ച് മണിയോടെ പുറത്താക്കിയ പതിനൊന്നുകാരി ഉള്‍പ്പെടെയുള്ള കുടുംബം പുലരും വരെ വീടിന് പുറത്താണ് കഴിഞ്ഞത്.
Keywords: Eviction, SBI, Nedumangad
COMMENTS