ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 69-ാം പിറന്നാള്‍. ആഘോഷങ്ങളുടെ ഭാഗമായി അഹമ്മദാബാദില്‍ എത്തി അമ്മ ഹീരാബെന്നിനെ സന...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 69-ാം പിറന്നാള്‍.
ആഘോഷങ്ങളുടെ ഭാഗമായി അഹമ്മദാബാദില്‍ എത്തി അമ്മ ഹീരാബെന്നിനെ സന്ദര്‍ശിച്ചു.
തുടര്‍ന്ന് സര്‍ദാര്‍ സരോവര്‍ അണക്കെട്ടും, ഏക്ത പ്രതിമയും സന്ദര്‍ശിക്കുന്ന നരേന്ദ്ര മോദി ജന്മ സംസ്ഥാനമായ ഗുജറാത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
നമാമി നര്‍മദാ മഹോത്സവം ഉദ്ഘാടനം ചെയ്ത ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും.
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബി.ജെ.പി.യുടെ 14 ന് തുടങ്ങി 20 ന് സമാപിക്കുന്ന സേവാ സപ്താഹ പരിപാടിയില്‍ ശുചീകരണം, ആരോഗ്യപരിപാലന- നേത്രപരിശോധന ക്യാമ്പുകള്‍, രക്തദാനം തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് മുക്ത് ഭാരതാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന നരേന്ദ്ര മോദി കോണ്‍ഗ്രസിനുവേണ്ടി ബാഡ്ജുകള്‍ വിറ്റ് പണം സ്വരൂപിച്ചിരുന്നു
* ജന്മദിനത്തില്‍ രസകരമായ പൂര്‍വ്വകാല കഥയുമായി മാധ്യമങ്ങള്‍
രാജ്യത്ത് നിന്ന് കോണ്‍ഗ്രസിനെ തുടച്ചുമാറ്റി, കോണ്‍ഗ്രസ് മുക്ത് ഭാരത് സ്ഥാപിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന നരേന്ദ്ര മോദി കോണ്‍ഗ്രസിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുമായി വിവിധ മാധ്യമങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്.
ആറാം വയസില്‍ സ്വന്തം ഗ്രാമമായ വഡ്‌നഗറിലെ കോണ്‍ഗ്രസ് നേതാവായ റാസിക് ഭായ് ഡേവയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയുടെ വളണ്ടിയറായിരുന്നു മോദി.
ആ പരിപാടിയുടെ ഭാഗമായി ' ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിയില്‍ ചെറിയ കുട്ടിക്ക് എന്ത് ചെയ്യാനാകുമെന്ന്' റാസിക് ഭായുടെ ചോദ്യത്തിന്
'കോണ്‍ഗ്രസിന്റെ ബാഡ്ജുകള്‍ വില്‍ക്കുകയോ, വിതരണം ചെയ്യുകയോ ചെയ്യാം' എന്നാണ് കുട്ടി മോദിയുടെ മറുപടി.
തുടര്‍ന്ന് കുട്ടിമോദി പരിപാടിയുടെ വിജയത്തിനായി പങ്കെടുത്തവര്‍ക്കിടയില്‍ ബാഡ്ജ് വിറ്റ് ധനം സ്വരൂപിച്ചു.
വഡ്‌നഗറിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ കുറച്ചുക്കാലം കൂടി സജീവ പങ്കാളിയായി തുടര്‍ന്നിരുന്നു.
Keywords: Narendra Modi, Birth Day, Congress, BJP
COMMENTS