മോസ്‌കോ : ഒരു രാജ്യത്തിന്റെയും ആഭ്യന്തര കാര്യങ്ങളില്‍ മറ്റൊരു രാജ്യം ഇടപെടേണ്ട കാര്യമില്ലെന്നു പ്രധാനമന്ത്രി നരേന്ദ്രമോഡി. റഷ്യന്‍ സന്ദ...
മോസ്‌കോ : ഒരു രാജ്യത്തിന്റെയും ആഭ്യന്തര കാര്യങ്ങളില്‍ മറ്റൊരു രാജ്യം ഇടപെടേണ്ട കാര്യമില്ലെന്നു പ്രധാനമന്ത്രി നരേന്ദ്രമോഡി. റഷ്യന്‍ സന്ദര്‍ശനത്തിനെത്തിയ മോഡി, അഫ്ഗാനിസ്ഥാനെ പരാമര്‍ശിച്ചാണ് സംസാരിച്ചതെങ്കിലും മോഡി ഉന്നംവച്ചത് കശ്മീര്‍ വിഷയം കുത്തിപ്പൊക്കുന്ന പാകിസ്ഥാനെ തന്നെയെന്നു വ്യക്തമായിരുന്നു.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുട്ടിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മോഡി നിലപാട് വ്യക്തമാക്കിയത്. അഫ്ഗാനിസ്താനെക്കുറിച്ച് വന്ന ചോദ്യത്തിനാണ് മോഡി ഈ മറുപടി നല്കിയത്. അഫ്ഗാനിസ്താനില്‍ സുസ്ഥിരവും ശക്തവും ജനാധിപത്യപരവുമായ സര്‍ക്കാര്‍ വരാനാണ് ഇന്ത്യയും റഷ്യയും താത്പര്യപ്പെടുന്നതെന്നും മോഡി വ്യക്തമാക്കി.
അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പടെ ഒരു രാജ്യത്തിന്റെയും ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടരുതെന്നുതന്നെയാണ് ഇന്ത്യയും റഷ്യയും വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വേണ്ട ഘട്ടങ്ങളില്‍ ഇന്ത്യയും റഷ്യയും സഹകരിക്കും. കേവലം പ്രാദേശികവും ആഗോളവുമായ വിഷയങ്ങളില്‍മാത്രം ഒതുങ്ങുന്നതല്ല ഇന്ത്യ-റഷ്യ സഹകരണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Keywords: India, Narendra Modi, vladimir Putin, Russia, Kashmir
COMMENTS