ന്യൂഡല്‍ഹി: വാഹന വിപണി വീണ്ടും സജീവമാക്കാന്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രഖ്യാപനവുമായി മാരുതി സുസുകി. വിലയ...
ന്യൂഡല്‍ഹി: വാഹന വിപണി വീണ്ടും സജീവമാക്കാന്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രഖ്യാപനവുമായി മാരുതി സുസുകി.
വിലയില്‍ 40000 രൂപ മുതല്‍ ഒരു ലക്ഷം വരെ വെട്ടിക്കുറച്ചിരിക്കുകയാണ്.
വാഹനം വാങ്ങാന്‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രഖ്യാപനമെന്നാണ് കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ പറയുന്നത്.
മാത്രമല്ല, റിസര്‍വ്വ് ബാങ്ക് അടുത്തിടെ റിപ്പോ നിരക്ക് കുറച്ചിരുന്നു. ഇതിനനുസൃതമായി വാഹനം വാങ്ങുന്നതിന് നല്‍കുന്ന വായ്പയുടെ പലിശ നിരക്കും ബാങ്കുകള്‍ കുറയ്ക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു.
വിലയും ഇന്‍ഷുറന്‍സ് പ്രീമിയവും വര്‍ദ്ധിപ്പിച്ചതിനോടൊപ്പം കേന്ദ്രസര്‍ക്കാരിന്റെ ചില നിയന്ത്രണങ്ങളും വാഹന വിപണി പ്രതിസന്ധിയിലാകാന്‍ കാരണമായി.
വാഹന നിര്‍മ്മാണ കമ്പനികളുടെ നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ പ്രഖ്യാന തീരുമാനമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
Keywords: Maruthi Suzuki, Discount, New Delhi,
COMMENTS