ന്യൂഡല്‍ഹി : മരട് ഫ് ളാറ്റ് കീറാമുട്ടിയായി തന്നെ കേരള സര്‍ക്കാരിനു മുന്നില്‍ ബാക്കിയാവുന്നു. ഈ കേസില്‍ കേരളത്തിനുവേണ്ടി സുപ്രീം കോടതിയ...
ന്യൂഡല്‍ഹി : മരട് ഫ് ളാറ്റ് കീറാമുട്ടിയായി തന്നെ കേരള സര്‍ക്കാരിനു മുന്നില്‍ ബാക്കിയാവുന്നു. ഈ കേസില്‍ കേരളത്തിനുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകാനില്ലെന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കേരളത്തിന്റെ അഭിഭാഷകനെ അറിയിച്ചു.
23ന് ഫ് ളാറ്റ് കേസ് സുപ്രീം കോടതി പരിഗണിക്കുകയാണ്. അന്നു തുഷാര്‍ മേത്തയെ ഹാജരാക്കാനായിരുന്നു കേരള സര്‍ക്കാര്‍ പദ്ധതിയിട്ടത്.തുഷാര്‍ മേത്തയുടെ ഉപദേശപ്രകാരമായിരുന്നു ഫ് ളാറ്റുകളില്‍ നോട്ടീസ് പതിച്ചത്. കോടതിയുടെ നിര്‍ദ്ദേശം കേരളം മുഖവിലയ്‌ക്കെടുത്തുവെന്ന തോന്നലുണ്ടാക്കാനായിരുന്നു ഈ നീക്കം.
തുഷാര്‍ മേത്ത കൈയൊഴിഞ്ഞതോടെ മുതിര്‍ന്ന അഭിഭാഷകനും നിയമ വിദഗ്ദ്ധനുമായ ആര്‍. വെങ്കട്ടരമണിയെ മരട് കേസില്‍ ഹാജരാക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചതായി സൂചനയുണ്ട്.
ഇതിനിടെ, മരടിലെ ഫ് ളാറ്റുകള്‍ പൊളിച്ചാലുള്ള പാരിസ്ഥിതിക പ്രശ്‌നം പഠിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസിയായ എന്‍.ജി അഭിലാഷ് സമര്‍പ്പിച്ച ഹര്‍ജി ഇന്നു സുപ്രീം കോടതി തള്ളിയിരുന്നു.
60 വര്‍ഷമായി തന്റെ കുടുംബം മരടില്‍ താമസിക്കുകയാണെന്നും ഫ് ളാറ്റ് പൊളിക്കുന്നത് തന്റെ കുടുംബത്തെയും ഇവിടെ താമസിക്കുന്നവരെയും ബാധിക്കാനിടയുണ്ടെന്നും എന്‍.ഇ.ഇ.ആര്‍, ഐ.ഐ.ടി, എന്‍.ഐ.ടി തുടങ്ങി ഏതെങ്കിലും വിദഗ്ധ സ്ഥാപനത്തെ പാരിസ്ഥിതിക ആഘാതം പഠിക്കാന്‍ നിയോഗിക്കണമെന്നുമാണ് അഭിലാഷിന്റെ ആവശ്യം.മരടിലെ ഫ് ളാറ്റ് സമുച്ചയം രണ്ട് മാസത്തിനുള്ളില്‍ പൊളിച്ചുനീക്കാമെന്ന് കാട്ടി ബംഗളൂരു ആസ്ഥാനമായ ആക്യൂറേറ്റ് ഡെമോളിഷേഴ്‌സ് എന്ന കമ്പനി സുപ്രീം കോടതിയെ സമീപിച്ചു. 30 കോടി രൂപയാണ് ഇതിനു കമ്പനി ചെലവു പറയുന്നത്.
കോടതി അനുവദിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഫ് ളാറ്റ് പൊളിക്കുന്നതിന് നടപടികള്‍ തുടങ്ങാമെന്നും കമ്പനി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ഫ് ളാറ്റ് പൊളിച്ചുനീക്കാന്‍ കേരളം ടെണ്ടര്‍ വിളിച്ചെങ്കിലും സര്‍ക്കാര്‍ നടപടികളില്‍ പുരോഗതിയില്ലെന്നും മലിനീകരണം ഇല്ലാതെ ഫ് ളാറ്റ് പൊളിച്ചുനീക്കാമെന്നുമാണ് കമ്പനി പറയുന്നത്.Keywords: Maradu Flat, Flat Case, CRZ, Kochi, Supreme Court
COMMENTS