കൊച്ചി: സുപ്രീം കോടതി വിധി പരിഗണിച്ച് ഫഌറ്റില്‍ നിന്ന് താമസക്കാര്‍ നാളെ തന്നെ പൂര്‍ണ്ണമായി ഒഴിഞ്ഞ് പോകണമെന്ന് മരട് നഗരസഭ നിര്‍ദ്ദേശിച...
കൊച്ചി: സുപ്രീം കോടതി വിധി പരിഗണിച്ച് ഫഌറ്റില്‍ നിന്ന് താമസക്കാര്‍ നാളെ തന്നെ പൂര്‍ണ്ണമായി ഒഴിഞ്ഞ് പോകണമെന്ന് മരട് നഗരസഭ നിര്‍ദ്ദേശിച്ചിരുന്നു.
മാത്രമല്ല, തിങ്കളാഴ്ച തന്നെ ഫഌറ്റ് പൊളിക്കല്‍ നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുമെന്നുമായിരുന്നു നേരത്തെയുള്ള തീരുമാനം.
എന്നാല്‍, ചട്ടപ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നും, തിങ്കളാഴ്ച ഫഌറ്റ് പൊളിക്കില്ലെന്നും, ഫഌറ്റ് പൊളിച്ചു നീക്കാനുള്ള നടപടികളുമായി ബന്ധപ്പെട്ട് താല്‍പര്യപത്രം ക്ഷണിക്കുമാത്രമാണ് ചെയ്തതെന്നുമാണ് നഗരസഭ സെക്രട്ടറി എം. ആരിഫ് ഖാന്‍ പറഞ്ഞു.
അതേസമയം, ഫഌറ്റ് പൊളിക്കല്‍ വിഷയത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശപ്രകാരം മാത്രമാണ് നഗരസഭ പ്രവര്‍ത്തിക്കുന്നതെന്നാണ് നഗരസഭ ചെയര്‍ പേഴ്‌സണ്‍ വ്യക്തമാക്കുന്നത്.
Keywords: Marad Flat, Suprem Court, Muncipality Secretary, Kochi
COMMENTS