ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെയും ഹരിയാനയിലേയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സുനില്‍ അറോറ പ്രഖ്യാപിച്ചു. ...
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെയും ഹരിയാനയിലേയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സുനില്‍ അറോറ പ്രഖ്യാപിച്ചു.
ഒക്ടോബര്‍ 21 ന് തിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് സംസ്ഥാനങ്ങളുടെയും ഫലപ്രഖ്യാപനം ഒക്ടോബര്‍ 24 നാണ് നടക്കുക.
മഹാരാഷ്ട്രയില്‍ 288 ഉം ഹരിയാനയില്‍ 90 മണ്ഡലങ്ങളുമാണുള്ളത്.
ഇരു സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
ഒക്ടോബര്‍ നാലാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി.
നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഒക്ടോബര്‍ 05 ന് നടക്കും.
ഒക്ടോബര്‍ 07 ആണ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.
അതേ ദിവസം കേരളം ഉള്‍പ്പെടെ രാജ്യത്തെ 64 മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ്
കേരളത്തിലെ അഞ്ച് മണ്ഡലങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ 64 മണ്ഡലങ്ങളില്‍ ഒക്ടോബര്‍ 21 ന് വോട്ടെടുപ്പ് നടക്കും.
കേരളത്തില്‍ എറണാകുളം, അരൂര്‍, മഞ്ചേശ്വരം, കോന്നി, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.
കേരളം ഉള്‍പ്പെടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ മണ്ഡലങ്ങളിലും ഒക്ടോബര്‍ 24 ന് ഫലം പ്രഖ്യാപിക്കും.
Keywords: Election 2019, Maharastra, Hariyana, Sunil Arora
COMMENTS