സാമ്പത്തിക ക്രമക്കേട് ആരോപണത്തെത്തുടര്‍ന്ന് നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷ (യു.എന്‍.എ) ന്റെ ദേശീയ അദ്ധ്യക്ഷന്‍ ജാ...
സാമ്പത്തിക ക്രമക്കേട് ആരോപണത്തെത്തുടര്‍ന്ന് നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷ (യു.എന്‍.എ) ന്റെ ദേശീയ അദ്ധ്യക്ഷന്‍ ജാസ്മിന്‍ഷായ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
യു.എന്‍. ഫണ്ടില്‍ 2017 ഏപ്രില്‍ മുതല്‍ 2019 ജനുവരി വരെയുള്ള കാലയളവില്‍ വന്ന മൂന്നരക്കോടിയോളം രൂപ കാണാനില്ലെന്ന് കാണിച്ച് മുന്‍ യു.എന്‍.എ വൈസ് പ്രസിഡന്റ് സി.ബി. മുകേഷാണ് പരാതി നല്‍കിയത്.
2017 ഏപ്രില്‍ ഒന്നു മുതല്‍ 2019 ജനുവരി 31 വരെയുള്ള കാലയളവില്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ അക്കൗണ്ടിലേക്ക് 3 കോടി 71 ലക്ഷം രൂപ വന്നിരുന്നു.
എന്നാല്‍, 2019 ജനുവരി 31 ന് ഈ അക്കൗണ്ടിലെ നീക്കിയിരിപ്പ് വെറും എട്ടു ലക്ഷത്തി അമ്പത്തയ്യായിരത്തി നാന്നൂറ്റി എട്ട് രൂപ മാത്രമായിരുന്നു.
അംഗത്വ ഫീസിനത്തില്‍ പിരിച്ച 68 ലക്ഷം രൂപയും സംസ്ഥാന സമ്മേളനത്തോടുബന്ധിച്ചും മറ്റുമായി പിരിച്ചെടുത്ത ലക്ഷക്കണക്കിന് രൂപ സംഘടയുടെ പേരിലുള്ള നാല് അക്കൗണ്ടുകളിലും എത്തിയിട്ടില്ലെന്നും മൂന്നരക്കോടിയോളം രൂപ സംഘടനയുടെ മേലുദ്യോഗസ്ഥരുടെ ബന്ധുക്കളുടെ അക്കൗണ്ടിലേക്കാണ് പോയതെന്നും സിബി മുകേഷ് നല്‍കിയ പരാതിയില്‍ പറയുന്നു.
മാത്രമല്ല, പരാതിയില്‍ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ ഉള്‍പ്പെടെ നാലുപേരുടെ പേരുകള്‍ പറയുന്നുണ്ട്.
തുടര്‍ന്ന് കേസ് അന്വേഷിച്ച തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് എസ്.പി. സമ്പത്തിക ക്രമക്കേട് ഉണ്ടായിട്ടില്ലെന്ന ഇടക്കാല റിപ്പോര്‍ട്ട് നല്‍കി.
എന്നാല്‍, ഈ റിപ്പോര്‍ട്ടിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
എന്നാല്‍, ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജാസ്മിന്‍ ഷാ ഉള്‍പ്പെടെയുള്ള നാല് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ജാസ്മിന്‍ ഷാ ഉള്‍പ്പെടെയുള്ള നാലു പ്രതികളും ഒളിവിലാണെന്ന് ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തി ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ച ഹൈക്കോടതി ജാസ്മിന്‍ ഷാ ഉള്‍പ്പെടെയുള്ള നാലു പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
യു.എന്‍ അക്കൗണ്ടില്‍ നിന്ന് 55 ലക്ഷം സ്വന്തം അക്കൗണ്ടിലേക്ക്; ജാസ്മിന്‍ ഷായുടെ ഭാര്യ ഷബ്‌നയെ പ്രതിചേര്‍ത്തു ക്രൈംബ്രാഞ്ച്
യു.എന്‍.എ സാമ്പത്തിക ക്രമക്കേട് കേസില്‍ ജാസ്മിന്‍ ഷായുടെ ഭാര്യ ഷബാനയെയും ക്രൈംബ്രാഞ്ച് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി.
യു.എന്‍.എയുടെ അക്കൗണ്ടില്‍ നിന്ന് 55 ലക്ഷം രൂപ ഷബ്‌നയുടെ അക്കൗണ്ടിലേക്ക് എത്തിയതായും, തൃശ്ശൂരില്‍ ഇവരുടെ പേരില്‍ നാല് ഫഌറ്റുകള്‍ ഉള്ളതായും അതില്‍ ഒരു ഫഌറ്റ് യു.എന്‍.എ. സംസ്ഥാന ട്രഷററുടെ പേരിലേക്ക് മാറ്റിയതായും അന്വേഷണ സംഘം കണ്ടെത്തി.
തുടര്‍ന്ന് ഷബ്‌നയ്ക്കും സാമ്പത്തിക ക്രമക്കേടില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഇവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്
താന്‍ ഒളിവിലല്ലെന്നും അന്വേഷണവുമായി സഹകരിച്ചിരുന്നുവെന്ന് ജാസ്മിന്‍ ഷാ
ലുക്കൗട്ട് നോട്ടീസ് ഇറക്കിയതിന് പിന്നാലെ, താന്‍ ഒളിവിലല്ലെന്നും അന്വേഷണവുമായി സഹകരിച്ചിരുന്നുവെന്നും ജാസ്മിന്‍ ഷാ പ്രതികരിച്ചു.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ. രാജേഷ് മനഃപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നും ഷാ പറഞ്ഞു.
Keywords: Jasmin Shah, Kerala, UNA
COMMENTS