ലഖ്‌നൗ: ബി.ജെ.പി. നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദനെ നിയമ വിദ്യാര്‍ത്ഥിനിയുടെ ബലാത്സംഗ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്...
ലഖ്‌നൗ: ബി.ജെ.പി. നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദനെ നിയമ വിദ്യാര്‍ത്ഥിനിയുടെ ബലാത്സംഗ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തു.
ചിന്മയാനന്ദ് മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റായ ഷാജഹാന്‍പൂരിലെ സുഖ് ദേവാനന്ദ് കോളേജിലെ നിയമ വിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടി.
'സി.ആര്‍.പി.സി 164 -ാം വകുപ്പ് പ്രകാരം തന്റെ മൊഴി രേഖപ്പെടുത്തിയിട്ടും ഇതുവരെ ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യാനോ, ബലാത്സംഗ കുറ്റം ചുമത്താനോ പൊലീസ് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും, താന്‍ ആത്മഹത്യ ചെയ്താലെങ്കിലും അറസ്റ്റ് ചെയ്യുമോ' എന്ന ചോദ്യത്തോടെ ശക്തമായ പ്രതിഷേധവുമായി കഴിഞ്ഞ ദിവസം പെണ്‍കുട്ടി രംഗത്ത് വന്നിരുന്നു.
ഇതേത്തുടര്‍ന്നാണ് ഉത്തര്‍പ്രദേശ് പൊലീസിന്റെ പ്രത്യേക സംഘം ചിന്മായാനന്ദിനെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചിന്മയാനന്ദിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ചിന്മയാനന്ദിനെതിരെ 43 ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് അന്വേഷണ സംഘത്തിന് കൈമാറിയ പെണ്‍കുട്ടിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി.
Keywords: Chinmayanad, BJP, Law Student, Arrested
COMMENTS