സ്വന്തം ലേഖകന്‍ കോട്ടയം: കോട്ടയം പ്രസ് ക്ലബ്ബിന്റെ ഭരണം പിടിക്കാനായി മലയാള മനോരമയിലെ രണ്ട് എഡിറ്റര്‍മാര്‍ മുഖാമുഖം നില്‍ക്കുന്നത് മാ...
സ്വന്തം ലേഖകന്‍
കോട്ടയം: കോട്ടയം പ്രസ് ക്ലബ്ബിന്റെ ഭരണം പിടിക്കാനായി മലയാള മനോരമയിലെ രണ്ട് എഡിറ്റര്‍മാര്‍ മുഖാമുഖം നില്‍ക്കുന്നത് മാധ്യമലോകത്ത് കൗതുകമായി.
പത്തു വര്‍ഷം മുന്‍പ് സമാനമായ ഒരു മത്സരം നടന്നിരുന്നു. അതിനെ അനുസ്മരിപ്പിക്കുന്നതാണ് ഇപ്പോഴത്തെ മത്സരം.ജോണ്‍സണ്‍ മാത്യുവും സെബാസ്റ്റ്യന്‍ ജോസഫുമാണ് മത്സരാര്‍ത്ഥികള്‍. പത്രപ്രവര്‍ത്തക യൂണിയന്റെ മനോരമ സെല്ലിന്റെ പിന്തുണ ജോണ്‍സണ്‍ മാത്യുവിനാണ്. ഇദ്ദേഹം നയിക്കുന്ന പാനലിനെതിരേയാണ് മുന്‍ പ്രസ് ക്ലബ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോസഫ് മറ്റു പത്രങ്ങളുടെ പിന്തുണ ചോദിച്ചുകൊണ്ടാണ് മത്സരിക്കുന്നത്.
ഇത്തരം മത്സരങ്ങളില്‍ മനോരമയില്‍നിന്ന് ഒരു സ്ഥാനാര്‍ത്ഥിയേ പാടുള്ളൂ എന്നാണ് മാനേജുമെന്റിന്റെ നിലപാടെന്നാണ് അറിയുന്നത്. ഇതു മുഖവിലയ്‌ക്കെടുക്കാതെയാണ് മത്സരം.
പത്തു വര്‍ഷം മുമ്പ് സെല്ലിന്റെ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച കെ. ഏബ്രാഹാമിന് എതിരെ മനോരമയിലെ തന്നെ പുന്നൂസ് മാത്തന്‍ മറ്റു പത്രങ്ങളുടെ പിന്തുണയോടെ മത്സരിച്ച് ജയിച്ചിരുന്നു. പുന്നൂസ് വൈകാതെ മനോരമയില്‍ നിന്നു രാജിവച്ചു പോവുകയും ചെയ്തു.
2013 ല്‍ സെല്ലുമായി വിയോജിച്ച് മല്‍സരിച്ച സെബാസ്റ്റ്യന്‍ വലിയ വ്യത്യാസത്തിലാണ് തോറ്റത്. അദ്ദേഹം തന്നെ വീണ്ടും മല്‍സരിക്കുന്നതില്‍ മനോരമയിലെ ഒരു വിഭാഗം എതിര്‍ത്തതാണ് ഇപ്പോള്‍ പരസ്പരം ഏറ്റുമുട്ടുന്ന സ്ഥിതിയിലെത്തിച്ചിരിക്കുന്നത്.
Keywords: Kottayam Press Club, Malayala Manorama, KUWJ
COMMENTS