കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ ഫ്ലാറ്റുകളിലെ താമസക്കാർ അഞ്ചു ദിവസത്തിനകം ഒഴിഞ്ഞു പോകണമെന്നു നിർദ്ദേശിച്ചു ന...
സുപ്രീംകോടതിവിധി നടപ്പാക്കാതിരിക്കാൻ തങ്ങൾക്ക് ആവില്ലെന്ന നിലപാടിലാണ് നഗരസഭ കൗൺസിൽ യോഗം ഈ തീരുമാനം എടുത്തത്. ഫ് ളാറ്റ് പൊളിക്കുമെന്ന് ഏതാണ്ട് പൂർണമായി ഉറപ്പായി. ഇതിനായി നഗരസഭ താത്പര്യപത്രം ക്ഷണിക്കുകയും ചെയ്തു.
തിങ്കളാഴ്ച കൊച്ചിയിൽ എത്തിയ ചീഫ് സെക്രട്ടറി ടോം ജോസ് നല്കിയ നിർദ്ദേശപ്രകാരമാണ് പൊളിച്ചുനീക്കാൻ താത്പര്യ പത്രം ക്ഷണിച്ചത്.
തീരദേശ സംരക്ഷണ നിയമം ലംഘിച്ചാണ് ഫ്ലാറ്റ് നിർമ്മിച്ചിരിക്കുന്നത്. പൊളിച്ചു മാറ്റിയില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും സുപ്രീംകോടതി താക്കീത് ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം.
ഇന്നത്തെ യോഗത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും വെവ്വേറെ പ്രമേയങ്ങൾ പാസാക്കുകയും ചെയ്തു. താമസക്കാരുടെ അവകാശം സംരക്ഷിച്ചുകൊണ്ട് പുനപ്പരിശോധനാ ഹർജി നൽകാൻ സർക്കാർ ശ്രമിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് ഭരണപക്ഷ പ്രമേയം.
സുപ്രീം കോടതി വിധി നടപ്പാക്കാൻ കഴിയില്ലെ സർക്കാർ പ്രഖ്യാപിക്കണമെന്നാണ് പ്രതിപക്ഷ പ്രമേയം ആവശ്യപ്പെടുന്നത്.
ഇതേസമയം ഫ്ലാറ്റിൽ നിന്ന് ഒഴിഞ്ഞു പോകുന്നവരെ പുനരധിവസിപ്പിക്കുന്നതിന് ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനമായി. ഫ്ലാറ്റിൽ നിന്ന് ഒഴിഞ്ഞു പോകുന്ന കുടുംബങ്ങൾക്ക് താമസ സൗകര്യം ഒരുക്കുമെന്ന് കളക്ടറും അറിയിച്ചിട്ടുണ്ട്.
നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണപക്ഷ അംഗങ്ങളും പ്രതിപക്ഷവും തമ്മിൽ വാക്കേറ്റവുമുണ്ടായി.
Keywords: Kochi, supreme court, corporation, demolition, Maradu flats
COMMENTS