ന്യൂഡല്‍ഹി: മരടിലെ അനധികൃത ഫ് ളാറ്റുകള്‍ പൊളിച്ചുമാറ്റണമെന്ന വിധിക്കെതിരേ താമസക്കാര്‍ നല്കിയ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വ...
ന്യൂഡല്‍ഹി: മരടിലെ അനധികൃത ഫ് ളാറ്റുകള്‍ പൊളിച്ചുമാറ്റണമെന്ന വിധിക്കെതിരേ താമസക്കാര്‍ നല്കിയ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു.
ഫ് ളാറ്റ് ഉടകള്‍ക്കു വന്‍ ആശ്വാസം പകരുന്നതാണ് സുപ്രീം കോടതിയുടെ ഈ നടപടി. ഫ് ളാറ്റ് സമുച്ചയങ്ങള്‍ അഞ്ചു ദിവസത്തിനകം പൊളിച്ചു നീക്കാന്‍ കൊച്ചി നഗരസഭ നീക്കമാരംഭിച്ചിക്കെയാണ് കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ച നടപടി.ഗോള്‍ഡന്‍ കായലോരം റസിഡന്‍സ് അസോസിയേഷനാണ് ഹര്‍ജി നല്കിയത്. സുപ്രീം കോടതിയുടെ ഉത്തരവില്‍ ഗുരുതര പിഴവുകളുണ്ടെന്നും അതു തിരുത്തണമെന്നുമാണ് തുരുത്തല്‍ ഹര്‍ജിയില്‍ പറയുന്നത്.
ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചായിരിക്കും ഹര്‍ജി പരിഗണിക്കുക. സാധാരണ ഇത്തരം ഹര്‍ജികള്‍ ചേംബറിലായിരിക്കും കോടതി കേള്‍ക്കുക. എന്നാല്‍, തുറന്ന കോടതിയില്‍ തന്നെ വിഷയം കേള്‍ക്കണമെന്നതാണ് ഹര്‍ജിക്കാരുടെ ആവശ്യം.
നേരത്തേ ഇതു സംബന്ധിച്ച ഹര്‍ജികളെല്ലാം കോടതി നിരാകരിച്ചുകൊണ്ടാണ് പൊളിച്ചു മാറ്റാന്‍ അന്ത്യശാസ രൂപത്തില്‍ നിര്‍ദ്ദേശം കൊടുത്തത്. തീരപരിപാലന നിയമം ലംഘിച്ചു നിര്‍മിച്ചവയാണ് ഫ് ളാറ്റുകള്‍. ഇക്കാരണത്താലാണ് ഇവ പൊളിച്ചു നീക്കാന്‍ കോടതി ഉത്തരവിട്ടത്.എന്നാല്‍, നിയമങ്ങള്‍ കാറ്റില്‍ പറത്തി നിര്‍മാണ അനുമതി കൊടുത്ത ഉദ്യോഗസ്ഥരെയും ഫ് ളാറ്റ് നിര്‍മാതാക്കളെയുമാണ് പിഴ ചുമത്തി ജയിലിലടയ്‌ക്കേണ്ടതെന്നും സര്‍ക്കാര്‍ നികുതിയും വാങ്ങി പതിച്ചുകൊടുത്ത ഫ് ളാറ്റ് നിയമം ലംഘിച്ചതിന് താമസക്കാരല്ല കുറ്റക്കാരെന്നുമാണ് പൊതു വാദം ഉയര്‍ന്നിരിക്കുന്നത്. പലരും ഫ് ളാറ്റിന്റെ ലോണ്‍ പകുതി പോലും അടച്ചിട്ടുമില്ല. ഫ് ളാറ്റ് തന്നെ ഈടുവച്ച് ലോണ്‍ കൊടുത്ത ബാങ്കുകളും വെട്ടിലായിരിക്കുകയാണ്.
ഇതേസമയം, തിരുവോണ ദിനത്തിലും ഫ് ളാറ്റുകളിലെ താമസക്കാര്‍ കടുത്ത പ്രതിഷേധ സമരത്തിലാണ്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പല സംഘടനകളും എത്തുന്നുണ്ട്. സമരത്തെ അനുകൂലിക്കുന്ന എല്ലാവരുടെയും പൊതു അഭിപ്രായം താമസക്കാരല്ല, ഫ് ളാറ്റിന് നിര്‍മാണ അനുമതി കൊടുത്തവരും നിര്‍മാതാക്കളുമാണ് കുറ്റക്കാരെന്നാണ്.
Keywords: Maradu Flats, Kochi Flats, Flat Case, Maradu, Supreme Court, Soubin Shahir Flats
Keywords: Maradu, Flats, Kochi Flat Case, Supreme Court, Soubin Shahir Flat
COMMENTS