തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് പിഴത്തുക 40 ശതമാനം കുറയ്ക്കാന്‍ ആലോചന. കേന്ദ്ര നിയമഭേദഗതി പ്രകാരം വന്‍ പിഴ ഈടാക്കുന്നത്...
തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് പിഴത്തുക 40 ശതമാനം കുറയ്ക്കാന്‍ ആലോചന. കേന്ദ്ര നിയമഭേദഗതി പ്രകാരം വന്‍ പിഴ ഈടാക്കുന്നത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയതോടെയാണ് ഈ തീരുമാനം.
ഇതേസമയം, പിഴ ചുമത്തുന്നതില്‍ ഓണക്കാലത്ത് ഇളവുണ്ടാകുമെന്നു ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.പിഴ 40 ശതമാനം കണ്ടു കുറയ്ക്കുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ നിയമവകുപ്പിനു ഗതാഗത വകുപ്പ് കത്തുനല്‍കി.
കേന്ദ്ര നിയമം മറികടക്കാന്‍ നിയമദേഭഗതി വേണമെന്ന് ആവശ്യമുയര്‍ന്നു. എന്നാല്‍, ഇതിനു രാഷ്ട്രപതിയുടെ അനുമതി കിട്ടാനന്‍ സാദ്ധ്യതയില്ലെന്നു നിയമോപദേശം കിട്ടിയ സാഹചര്യത്തില്‍ ആ നീക്കം ഉപേക്ഷിച്ചു.
പിഴ കുറച്ച് നിയമം കര്‍ശനമായി നടപ്പാക്കാനാണ് ഇപ്പോഴത്തെ ആലോചന. നിയമലംഘനങ്ങള്‍ക്ക് നിയമം നിഷ്‌കര്‍ഷിക്കുന്ന ഏറ്റവും കുറഞ്ഞനിരക്ക് നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ട്. ഇതനുസരിച്ചു ഗതാഗതവകുപ്പ് തയ്യാറാക്കിയ ഫയല്‍ നിയമവകുപ്പിന്റെ മുന്നിലാ
ണ്.
മദ്യപിച്ച് വാഹനമോടിക്കല്‍, അശ്രദ്ധമായ ഡ്രൈവിങ് തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ചുമത്താനും മറ്റുള്ളവയ്ക്ക് പിഴ കുറയ്ക്കാനുമാണ് ആലോചന.
പാര്‍ലമെന്റ് നിയമഭേദഗതി പാസ്സാക്കിയെങ്കിലും ഇതുവരെ ചട്ടങ്ങള്‍ തയ്യാറാക്കിയിട്ടില്ല. നിയമത്തില്‍ പറയുന്ന തുക അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ കേരള ഗതാഗതവകുപ്പ് വിജ്ഞാപനമിറക്കിയിരിക്കുന്നത്.
സംസ്ഥാനം നിയമം പാസാക്കുംമുമ്പ് നിരവധി ഭേദഗതികള്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും ഒന്നും പരിഗണിച്ചില്ല.
Keywords: Kerala, Motor Penalties, Crime, AK Saseendran, Motor Act
COMMENTS