തിരുവനന്തപുരം: കേരളാ ഗവര്‍ണ്ണറായി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ഗവര്‍ണ്ണര്‍ പി. സദാശിവത്തിന് സര്‍ക്കാരിന്റെ സ്‌നേഹാദരമായ യാത്ര അയപ്പ...
തിരുവനന്തപുരം: കേരളാ ഗവര്‍ണ്ണറായി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ഗവര്‍ണ്ണര്‍ പി. സദാശിവത്തിന് സര്‍ക്കാരിന്റെ സ്‌നേഹാദരമായ യാത്ര അയപ്പ്.
തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ വച്ച് നടന്ന യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കാന്‍ ഭാര്യ സരസ്വതിക്കൊപ്പമാണ് ഗവര്‍ണ്ണര്‍ പി. സദാശിവം എത്തിയത്.
മതേതരമൂല്യം ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വമാണ് കേരളത്തിന്റെ ഗവര്‍ണ്ണര്‍ പദവിയില്‍ നിന്ന് പടിയിറങ്ങുന്നതെന്നും, സാമൂഹ്യനീതി, ലിംഗ സമത്വം, എന്നിവയില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ മാതൃകാപരാണെന്നും, പ്രകൃതി ദുരന്തങ്ങള്‍ കേരളത്തെ ബാധിച്ച വേളയിലെല്ലാം സര്‍ക്കാരിനോപ്പം നിന്ന വ്യക്തിയാണെന്നും യാത്രായയ്പ്പുവേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Keywords: Governor P. Sadasivam, CM Pinarai Vijayan, Kerala
COMMENTS