മയാമി: അമേരിക്കയില്‍ ഫ്‌ളോറിഡയില്‍ കാര്‍ തടാകത്തിലേക്കു മറിഞ്ഞ് മലയാളി എന്‍ജിനീയറായ ബോബി മാത്യു (46), ഭാര്യ ഡോളി (42), മകന്‍ സ്റ്റീവ് (1...
മയാമി: അമേരിക്കയില്‍ ഫ്‌ളോറിഡയില്‍ കാര്‍ തടാകത്തിലേക്കു മറിഞ്ഞ് മലയാളി എന്‍ജിനീയറായ ബോബി മാത്യു (46), ഭാര്യ ഡോളി (42), മകന്‍ സ്റ്റീവ് (15) എന്നിവര്‍ മരിച്ചു.
ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ ആയിരുന്നു അപകടം. ഇവര്‍ യാത്ര ചെയ്തിരുന്ന കാര്‍ നിയന്ത്രണംവിട്ടു തടാകത്തിലേക്കു മറിയുകയായിരുന്നു. ബോബി സംഭവസ്ഥലത്തും ഭാര്യയും മകനും നോര്‍ത്ത് ബ്രോവാര്‍ഡ് ആശുപത്രിയിലുമാണ് മരിച്ചത്.
മയാമി മോട്ടറോള കന്പനിയില്‍ സീനിയര്‍ എന്‍ജിനിയറായിരുന്നു ബോബി. അടുത്തിടെ ഡാളസിലുള്ള കന്പനിയില്‍ നിയമിതനായി എത്തുകയായിരുന്നു.
അമേരിക്കയെ വിറപ്പിച്ച ഡോറിയന്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച ബോബിയും കുടുംബവും മയാമിയിലെ വീട്ടിലേക്കു വന്നിരുന്നു. അവിടെനിന്നു തിരികെ ഫോര്‍ട്ട് ലൗഡേര്‍ഡെയ്ല്‍ വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡില്‍നിന്നു തെന്നിമാറി തടാകത്തില്‍ വീണത്.
കനത്ത മഴമൂലം തടാകത്തില്‍ ജലനിരപ്പു കൂടുതലായിരുന്നു. ഏറെ വൈകി മുങ്ങല്‍വിദഗ്ധര്‍ എത്തിയാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കോതമംഗലം മാതിരപ്പള്ളി കാക്കത്തോട്ടത്തില്‍ റിട്ട. പ്രഫസര്‍ (എംഎ കോളജ് ) മത്തായി പൈലിയുടെ മകനാണ് ബോബി. എറണാകുളം പുത്തന്‍കുരിശ് സ്വദേശിനിയാണു ഡോളി.
ബോബി-ഡോളി ദന്പതികളുടെ മൂത്തമകന്‍ ഓസ്റ്റിന്‍ മാത്യു മറ്റൊരിടത്തായിരുന്നതിനാല്‍ അപകടത്തില്‍ പെടാതെ രക്ഷപ്പെട്ടു.
Keywords: US, Flood, Accident, Bobby Mathew, Dolly, Steave
COMMENTS