കോഴിക്കോട്: കോഴിക്കോട് കല്ലായി പാലത്തിന് സമീപം ലോറിക്കടിയില്‍പെട്ട് ബൈക്ക് യാത്രികരായ ദമ്പതികള്‍ മരിച്ചു. തൃശ്ശൂര്‍ ചെറുതുരുത്ത...
കോഴിക്കോട്: കോഴിക്കോട് കല്ലായി പാലത്തിന് സമീപം ലോറിക്കടിയില്‍പെട്ട് ബൈക്ക് യാത്രികരായ ദമ്പതികള്‍ മരിച്ചു.
തൃശ്ശൂര്‍ ചെറുതുരുത്തി അത്തിക്കാപ്പറമ്പ് അബ്ദുല്‍ ലത്തീഫ് (34), ഭാര്യ ഫാദിയ (30) എന്നിവരാണ് മരിച്ചത്.
നടുവട്ടത്തെ വീട്ടിലേക്ക് പോകുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനത്തെ വെട്ടിച്ചുമാറ്റുന്നതിനിടെ തെന്നി മറിഞ്ഞ് അതേ ദിശയില്‍ പിറകില്‍ നിന്ന് വന്ന ലോറിക്കടിയില്‍പ്പെടുകയായിരുന്നു.
സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങള്‍ പൊലീസെത്തി മെഡിക്കല്‍കോളേജിലേക്ക് മാറ്റി.
Keywords: Road Accident, Dead, Couples
COMMENTS