കോട്ടയം: യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ പാലായില്‍ ജോസ് ടോം വിജയിക്കുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം. കേരള കോണ്‍ഗ്രസിലെ ജോസ് ടോം 48 ശതമ...
കോട്ടയം: യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ പാലായില്‍ ജോസ് ടോം വിജയിക്കുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം.
കേരള കോണ്‍ഗ്രസിലെ ജോസ് ടോം 48 ശതമാനം വോട്ട് നേടി വിജയിക്കുമെന്ന് ഏഷ്യാനെറ്റ് ന്യസ്- എ സെഡ് സര്‍വേ പ്രവചിക്കുന്നു.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് 32 ശതമാനം വോട്ടാണ് ഏഷ്യാനെറ്റിന്റെ പ്രവചനം. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍ ഹരിക്ക് 19. ശതമാനം വോട്ടു കിട്ടുമെന്നും പ്രവചനം പറയുന്നു.
ഇടതു മുന്നണി ചിട്ടയോടെ നടത്തിയ പ്രചരണമൊന്നും ഫലം കണ്ടില്ലെന്നാണ് വ്യക്തമാവുന്നത്. അന്തരിച്ച നേതാവ് കെഎം മാണിയോടുള്ള അനുതാപവും വോട്ടായി മാറി. കേരള കോണ്‍ഗ്രസിലെ ജോസഫ് വിഭാഗം നടത്തിയ കലാപവും ജോസ് ടോമിന്റെ ജയസാദ്ധ്യതയെ ബാധിച്ചിട്ടില്ലെന്നു ചുരുക്കം.
Keywords: Pala, By Election, Jose Tom, KM Mani, UDF, LDF, NDA
COMMENTS