ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ് ചിത്രം 'ജല്ലിക്കട്ട് ' എന്ന ചിത്രം ടൊറന്റോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ വന്‍ ജനപ്രീതി നേ...
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ് ചിത്രം 'ജല്ലിക്കട്ട് ' എന്ന ചിത്രം ടൊറന്റോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ വന്‍ ജനപ്രീതി നേടി.
സമകാലി ലോക സിനിമാ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ചിത്രം അമ്പരപ്പിക്കുന്ന അനുഭവമാണ് നല്കിയതെന്നാണ് പൊതു അഭിപ്രായം. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനമായിരുന്നു ടൊറന്റോയില്‍ നടന്നത്.
ഏറെ പുരസ്‌കാരങ്ങള്‍ നേടിയ ഇമയൗ എന്ന ചിത്രത്തിനു ശേഷം ലിജോ ഒരുക്കുന്ന ചിത്രമാണിത്. ചെമ്പന്‍ വിനോദ് ജോസ്, ആന്റണി വര്‍ഗീസ്, സാബുമോന്‍ അബ്ദുസമദ്, ശാന്തി ബാലചന്ദ്രന്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് ജെല്ലിക്കട്ടിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ലിജോ പെല്ലിശേരിയും ചെമ്പന്‍ വിനോദ് ജോസും തോമസ് പണിക്കരും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 91 മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രം ഒക്്‌ടോബറില്‍ കേരളത്തിലെ തീയറ്ററുകളില്‍ സിനിമ തിയറ്ററുകളിലെത്തും.
Keywords: Jallikkettu, Toranto Festival, Lijo Jose pellissery
COMMENTS