കൊച്ചി: 2011 ജൂലായ് 22 ന് ആദായ നികുതി വകുപ്പ് മോഹന്‍ ലാലിന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ രണ്ട് ആനക്കൊമ്പുകള്‍ പിടിച്ചെടുത്ത സംഭവത്ത...
കൊച്ചി: 2011 ജൂലായ് 22 ന് ആദായ നികുതി വകുപ്പ് മോഹന്‍ ലാലിന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ രണ്ട് ആനക്കൊമ്പുകള്‍ പിടിച്ചെടുത്ത സംഭവത്തിൽ നടനെതിരേ വനം വകുപ്പിന്റെ റിപ്പോർട്ട്.
സുഹൃത്തായ കൃഷ്ണകുമാറിന്റെ കൃഷ്ണന്‍കുട്ടി എന്ന ആന ചെരിഞ്ഞപ്പോള്‍ എടുത്ത കൊമ്പാണിതെന്നും.
സുഹൃത്തുക്കളും നിര്‍മ്മാതാക്കളുമായ തൃപ്പൂണിത്തുറ സ്വദേശി കെ. കൃഷ്ണകുമാറും, തൃശ്ശൂര്‍ സ്വദേശി പി. കൃഷ്ണകുമാറും നല്‍കിയതാണ് ഈ ആക്കൊമ്പ് എന്നാണ് ലാല്‍ പറഞ്ഞത്.
ഇതിനെത്തുടര്‍ന്ന് കോടനാട്ടെ വനംവകുപ്പ് അധികൃതര്‍ എടുത്ത കേസ് പിന്നീട് റദ്ദാക്കിയിരുന്നു.
എന്നാല്‍, ഈ സംഭവത്തിന് പിന്നാലെ അന്ന് യു.ഡി.എഫ് സര്‍ക്കാര്‍ ഭരണത്തിലെ മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദ്ദേശ പ്രകാരം മോഹന്‍ ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാനുള്ള അനുമതി നല്‍കിയിരുന്നു.
എന്നാല്‍, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടി എറണാകുളം സ്വദേശി എ.എ. പൗലോസ് കോടതിയെ സമീപിച്ചു.
2012 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മോഹന്‍ലാലിന് അനുകൂലമായി വനം വകുപ്പ് നിന്നതിനാല്‍ കേസ് നീണ്ടുപോയിരുന്നു.
ഇതിനെതിരെ ഹൈക്കോടതി വിമര്‍ശനവുമായി രംഗത്തെത്തി.
കേസ് എന്തുകൊണ്ട് തീര്‍പ്പാക്കുന്നില്ലെന്നും മൂന്നാഴ്ചയ്ക്കം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.
ഇതേത്തുടര്‍ന്ന് ഏഴ് വര്‍ഷത്തിനുശേഷം വനം വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചു.
ആനക്കൊമ്പ് കൈവശം വയ്ക്കുന്നതും കൈമാറ്റം ചെയ്യുന്നതും വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമാണെന്ന് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
കഴിഞ്ഞ മൂന്ന് പ്രവശ്യവും അനുകൂലിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച വനംവകുപ്പാണ് ഇപ്പോള്‍ മോഹന്‍ലാലിനെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
Keywords: Mohan Lal, Ivory Case, Forest Department
COMMENTS