ബംഗളൂരു: ചന്ദ്രനിൽ പേടകം ഇറക്കാനുള്ള ദൗത്യം വിജയമായില്ല. ദൗത്യത്തിന്റെ അന്തിമ ഘട്ടത്തിൽ വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടുവ...
ബംഗളൂരു: ചന്ദ്രനിൽ പേടകം ഇറക്കാനുള്ള ദൗത്യം വിജയമായില്ല. ദൗത്യത്തിന്റെ അന്തിമ ഘട്ടത്തിൽ വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടുവെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ അറിയിച്ചു.
ചന്ദ്രോപരിതലത്തിൽ നിന്നു കേവലം രണ്ട് കിലോമീറ്റർ മുകളിൽ വച്ചാണ് ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതെന്ന് ഐഎസ്ആർഒ ചെയർമാൻ പറഞ്ഞു.
നാലു ലക്ഷത്തിൽ പരം കിലോമീറ്ററുകൾ അപ്പുറത്തുള്ള ലാൻഡറിൽ നിന്നുള്ള വിവരങ്ങൾ സെക്കൻഡുകൾക്കുള്ളിൽ ആണ് ഐഎസ്ആർഒയിലെ ടെലിമെട്രി കേന്ദ്രത്തിൽ ലഭിച്ചിരുന്നതും തിരിച്ച് നിർദ്ദേശങ്ങൾ നൽകിയിരുന്നതും.
ഇപ്പോഴത്തെ പ്രശ്നങ്ങൾ കണ്ടു വിഷമിക്കേണ്ടതിന്നും ശാസ്ത്രസമൂഹം ധൈര്യമായി മുന്നോട്ടു പോകണമെന്നും ദൗത്യം നേരിട്ട് കാണാൻ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഐഎസ്ആർഒ ശാസ്ത്രജ്ഞർ രാഷ്ട്രത്തിന് ഏറെ അഭിമാനം നൽകിയവരാണ്. ഇപ്പോഴത്തെ പ്രശ്നങ്ങൾ ആ നേട്ടങ്ങളുടെ വില കുറയ്ക്കുന്നില്ലെന്നും ധൈര്യപൂർവ്വം മുന്നോട്ടു പോകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
എന്താണ് സംഭവിച്ചതെന്ന് അറിയാൻ ലഭ്യമായ ഡേറ്റ പരിശോധിക്കുമെന്നും വിക്രം ചന്ദ്രനിലേക്ക് ഇറക്കിവിട്ട ചന്ദ്രയാൻ-2 പേടകത്തിൽ നിന്നുള്ള വിവരങ്ങളും ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദൗത്യം നേരിട്ട് നിരീക്ഷിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി ബംഗളുരുവിൽ ഇസ് ട്രാക്ക് ആസ്ഥാനത്ത് എത്തിയിരുന്നു. ചന്ദ്രനിലെ ഏറ്റവും അപകടം പിടിച്ച ദക്ഷിണധ്രുവത്തിൽ പേടകം ഇറക്കാൻ ആയിരുന്നു ഇന്ത്യയുടെ ശ്രമം. ദൗത്യം വിജയിച്ചിരുന്നുവെങ്കിൽ ഇവിടെ പേടകം സോഫ്റ്റ് ലാൻഡ് ചെയ്യുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറുമായിരുന്നു.
അവസാന നിമിഷം വരെയും കൃത്യതയോടെ പ്രവർത്തിച്ച ശേഷമാണ് വിക്രം ലാൻഡറിന് തകരാർ സംഭവിച്ചിരിക്കുന്നത്. റഫ് ബ്രേക്കിംഗ് കിംഗ് ശേഷം സോഫ്റ്റ് ലാൻഡിംഗിന്റെ അതിനിർണായകമായ അവസാനഘട്ടത്തിലാണ് വിക്രം ലാൻഡറുമായിട്ടുള്ള ആശയവിനിമയം നഷ്ടമായതെന്ന് കെ ശിവൻ പറഞ്ഞു.

COMMENTS