ദക്ഷിണാഫ്രിക്ക: 149/5 (20 ഓവര്‍) ഇന്ത്യ: 151/3 (19 ഓവര്‍) മൊഹാലി: ക്യാപ്ടന്‍ വിരാട് കോലിയുടെ ക്‌ളാസിക് ഇന്നിംഗ്‌സിന്റെ ബലത്തില്‍ രണ്...
ദക്ഷിണാഫ്രിക്ക: 149/5 (20 ഓവര്‍) ഇന്ത്യ: 151/3 (19 ഓവര്‍)
മൊഹാലി: ക്യാപ്ടന്‍ വിരാട് കോലിയുടെ ക്‌ളാസിക് ഇന്നിംഗ്‌സിന്റെ ബലത്തില്‍ രണ്ടാം ട്വന്റി 20യില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ ഏഴു വിക്കറ്റിനു പരാജയപ്പെടുത്തി.
ഓപ്പണര്‍ രോഹിത് ശര്‍മയെ തുടക്കത്തിലേ നഷ്ടമായെങ്കിലും ശിഖര്‍ ധവാനൊപ്പം ചേര്‍ന്ന കോലി അനായാസം ടീമിനെ വിജയത്തിലേക്കു നയിക്കുകയായിരുന്നു. ആറു ബോള്‍ ബാക്കിനില്‍ക്കെയായിരുന്നു ശ്രേയസ് അയ്യര്‍ മനോഹരമായൊരു സ്‌ട്രെയ്റ്റ് ഡ്രൈവ് ഫോറിലൂടെ ഇന്ത്യയെ വിജയത്തിലേക്കു നയിച്ചത്.ശിഖര്‍ ധവാന്‍ 31 പന്തില്‍ 40 റണ്‍സെടുത്തപ്പോള്‍ ക്യാപ്ടന്‍ 52 പന്തില്‍ 72 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് അഞ്ചു പന്തില്‍ നാലു റണ്‍സ് മാത്രമെടുത്ത് പുറത്തായി. ശ്രേയസ് അയ്യര്‍ 14 പന്തില്‍ 16 റണ്‍സുമായി പുറത്താകാതെ നിന്നു.
ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. 37 പന്തില്‍ 52 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്കും 43 പന്തില്‍ 49 റണ്‍സെടുത്ത ടെമ്പ ബവുമയ്ക്കും ചേര്‍ന്നാണ് ആതിഥേയര്‍ക്കു ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്.
ഡി കോക്കിനെ സൈനിയും ബവുമയെ ചഹറുമാണ് പുറത്താക്കിയത്. റീസ ഹെന്‍ഡ്രിക്‌സസ് (6), വാന്‍ഡര്‍ ഡസന്‍ (1), ഡേവിഡ് മില്ലര്‍ (18) എന്നിവരാണ് പുത്തായ മറ്റ് ബാറ്റ്‌സ്മാന്മാര്‍. പ്രിട്ടോറിയസ് പത്തും ഫെഹ്‌ലുക്വായോ എട്ടും റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
ഇന്ത്യയ്ക്കുവേണ്ടി ദീപക് ചാഹര്‍ രണ്ടും നവദീപ് സൈനി, രവീന്ദ്ര ജഡേജ, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
പരമ്പരയിലെ അവസാന മത്സരം ഈ മാസം 22ന് ബംഗളൂരുവില്‍ നടക്കും.
Keywords: India, South Africa, Virat Kohli, T20, Mohali
COMMENTS