ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ ഭോപ്പാലില്‍ ഗണേശോത്സവ ആഘോഷങ്ങളുടെ ഭാഗമായ വിഗ്രഹ നിമഞ്ജനത്തിനിടെ പുലര്‍ച്ചെ നാലരയോടെ 20 പേര്‍ ഉണ്ടായിരുന്ന ബ...
ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ ഭോപ്പാലില്‍ ഗണേശോത്സവ ആഘോഷങ്ങളുടെ ഭാഗമായ വിഗ്രഹ നിമഞ്ജനത്തിനിടെ പുലര്‍ച്ചെ നാലരയോടെ 20 പേര്‍ ഉണ്ടായിരുന്ന ബോട്ട് മറിഞ്ഞു.
അപകടത്തില്‍ 11 പേര്‍ മരിച്ചു. അഞ്ച് പേരെ രക്ഷപ്പെടുത്തി. ഇനി കണ്ടെത്താനുള്ള നാല് പേര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
രണ്ട് ബോട്ടുകള്‍ തമ്മില്‍ ബന്ധിപ്പിച്ചായിരുന്നു ഗണപതി വിഗ്രഹം നിമഞ്ജനത്തിനായി തടാകത്തിലേക്ക് കൊണ്ടുപോയത്.
ബോട്ടിലുണ്ടായിരുന്ന ആരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
Keywords: Ganesh Utsave, Boat Accident, Bhopal
COMMENTS