ന്യൂഡല്‍ഹി: ഹരിയാനയിലെ സൊണിപത്ത് മനിക് മജിരി ഗ്രാമത്തിലെ പള്ളിയിലെ ഇമാം മൗലവി ഇര്‍ഫാന്‍ (36) നെയും ഭാര്യ യാസ്മിന്‍ (22) നെയും വെട്ടി...
ന്യൂഡല്‍ഹി: ഹരിയാനയിലെ സൊണിപത്ത് മനിക് മജിരി ഗ്രാമത്തിലെ പള്ളിയിലെ ഇമാം മൗലവി ഇര്‍ഫാന്‍ (36) നെയും ഭാര്യ യാസ്മിന്‍ (22) നെയും വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.
രാവിലെ ഗ്രാമീണര്‍ സുബ്ഹി നിസ്‌കാരത്തിനായി പള്ളിയിലെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.
മൃതദേഹത്തില്‍ ആഴത്തിലുള്ള മുറിവുകളുള്ളതിനാല്‍ മൂര്‍ച്ചയേറിയ ആയുധങ്ങളാകാം കൊലയ്ക്കുവേണ്ടി ഉപയോഗിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
രണ്ട് വര്‍ഷമായി പള്ളിയില്‍ ഇമാമായി ജോലിചെയ്തുവരികയായിരുന്ന ഇര്‍ഫാനും ഭാര്യയും അടങ്ങുന്ന കുടുംബം പള്ളിയോട് ചേര്‍ന്നുളള മുറിയിലാണ് താമസിച്ചിരുന്നത്.
കൊലയ്ക്കു പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Imam, Killed, Hariyana
COMMENTS